സമൂഹത്തെ വിഘടിപ്പിക്കുന്ന വിഷയങ്ങളില്‍ മതമേലധ്യന്മാര്‍ മിതത്വം പാലിക്കണം: കാനം രാജേന്ദ്രന്‍
സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയ്ക്കെതിരെ പരസ്യ നിലപാടെടുത്തിട്ടില്ല, തനിക്കെതിരെ കെ.ഇ ഇസ്മയിൽ കത്തയച്ചതിനെക്കുറിച്ച് അറിയില്ലെന്നും കാനം
പാലാ ബിഷപ്പിന്‍റെ നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പ്രതികരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സമൂഹത്തെ വിഘടിപ്പിക്കുന്ന വിഷയങ്ങളിൽ മതമേലധ്യക്ഷൻമാർ മിതത്വം പാലിക്കണം. വിഷയത്തിൽ ഇടതുമുന്നണി ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് ഘടക കക്ഷികൾക്ക് അവരവരുടെ അഭിപ്രായമുണ്ടാകുമെന്നും കാനം വിശദീകരിച്ചു.
സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയ്ക്കെതിരെ പരസ്യ നിലപാടെടുത്തിട്ടിലെന്നും കാനം പറഞ്ഞു. സംസ്ഥാന കൗൺസിലിന്റെ തീരുമാനമാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. പാർട്ടി അച്ചടക്കം ആര് ലംഘിച്ചാലും തെറ്റ് തന്നെയാണെന്നും കാനം കൂട്ടിച്ചേർത്തു.
തനിക്കെതിരെ കെ.ഇ ഇസ്മയിൽ കത്തയച്ചതിനെക്കുറിച്ച് അറിയില്ലെന്നും കാനം പ്രതികരിച്ചു. ദേശീയ ജനറൽ സെക്രട്ടറിയെ ദുർബലപ്പെടുത്തുന്ന പ്രസ്താവനയാണ് സംസ്ഥാന സെക്രട്ടറിയായ കാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിമര്‍ശിച്ചായിരുന്നു ഇസ്മയിൽ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്.