Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: ഓഫീസ് നിർമാണത്തിന് 25 കോടി പിരിച്ചെന്ന ഷമീർ പയ്യനങ്ങാടിയുടെ ആരോപണം തള്ളി ഐഎൻഎൽ. ഒരു പിരിവും നടത്തിയിട്ടില്ലെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. ഓഫീസിനായി സ്ഥലം വാങ്ങിയിട്ടുണ്ടെന്നും കോർപ്പറേറ്റുകളോട് പണം വാങ്ങില്ല എന്നുള്ളത് പാർട്ടി നയമാണെന്നും കാസിം ഇരിക്കൂർ വ്യക്തമാക്കി. ആരോപണത്തിന് പിന്നാലെ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായ ഷമീർ പയ്യനങ്ങാടിയെ ഐഎൻഎൽ പുറത്താക്കിയിരുന്നു.