ഏക സിവില്‍ കോഡിനെതിരെ സി.പി.എം പ്രചാരണത്തിലേക്ക്

ആദ്യഘട്ടമെന്നോണം കോഴിക്കോട് സെമിനാര്‍ സംഘടിപ്പിക്കും

Update: 2023-07-02 11:02 GMT
Editor : vishnu ps | By : Web Desk
Advertising

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ സി.പി.എം പ്രചാരണത്തിലേക്ക്. ആദ്യഘട്ടമെന്നോണം കോഴിക്കോട് സെമിനാര്‍ സംഘടിപ്പിക്കും. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട പ്രചാരണം ശക്തമാക്കണമെന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നായി സി.പി.എം വിലയിരുത്തുന്നത് ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട വിവാദങ്ങളെയാണ്. സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായാണ് ഏക സിവില്‍ കോഡ് കൊണ്ടുവരുന്നതെന്ന് വിലയിരുത്തലും സി.പി.എം നേതൃത്വത്തിനുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഏക സിവില്‍ കോഡിനെതിരെ വലിയ രൂതിയിലുള്ള പ്രചാരണം നടത്താന്‍ സി.പി.എം തീരുമാനിച്ചിരിക്കുന്നത്.

എല്‍.ഡി.എഫ് നേതൃത്വത്തിലായിരിക്കും സെമിനാര്‍ നടക്കുക. യോജിക്കാന്‍ കഴിയുന്ന എല്ലാവരെയും സെമിനാറില്‍ പങ്കെടുപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കും. സിവില്‍ കോഡുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സി.പി.എം നേതൃത്വത്തിന്റെ തീരുമാനം.

Tags:    

Writer - vishnu ps

Multimedia Journalist

Editor - vishnu ps

Multimedia Journalist

By - Web Desk

contributor

Similar News