സി.പി.എം ആലപ്പുഴ ജില്ലാസമ്മേളനം തുടങ്ങി; സർക്കാർ മാധ്യമ നിയന്ത്രണം നടപ്പാക്കുന്നുവെന്ന് എസ്.രാമചന്ദ്രൻ പിള്ള
വിഭാഗീയത ശക്തമായതിനാൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് സമ്മേളനത്തിൽ നിർണായകമാകും
സി.പി.എം ആലപ്പുഴ ജില്ലാസമ്മേളനം തുടങ്ങി. കോവിഡ് നിയന്ത്രണം പാലിച്ച് പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുന്നത്. വിഭാഗീയത ശക്തമായതിനാൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് സമ്മേളനത്തിൽ നിർണായകമാകും. സംഘടനാ റിപ്പോർട്ടിലും വിഭാഗീയ പ്രശ്‌നങ്ങൾ ചൂട്ടിക്കാട്ടുന്നുണ്ട്.
മുതിർന്ന നേതാവ് ജി.സുധാകരൻ പതാക ഉയർത്തിയതോടെ ആലപ്പുഴ സമ്മേളനം തുടങ്ങി. സമ്മേളനംപോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. സർക്കാർ മാധ്യമ നിയന്ത്രണം നടപ്പാക്കുന്നുവെന്ന് രാമചന്ദ്രൻ പിള്ള പറയുന്നത്. മാധ്യമങ്ങളെ കേന്ദ്രം ഭീഷണിപ്പെടുത്തി വിലക്കെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിഭാഗീയ പ്രശ്നങ്ങൾ മൂലം ജില്ലയിലെ ലോക്കൽ, ഏരിയാ സമ്മേളനങ്ങൾ കലുഷിതമായിരുന്നു. ഇക്കാര്യങ്ങൾ പ്രവർത്തന റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വൈകിട്ട് നടക്കുന്ന സമ്മേളനത്തിനെത്തും. പുതുമുഖങ്ങൾ ഉൾപ്പെടെയുള്ള ജില്ലാ കമ്മിറ്റിയെ നാളെയാണ് തെരഞ്ഞെടുക്കുന്നത്.