സി.പി.എം ലോക്സഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്

Update: 2024-02-27 11:00 GMT
Advertising

തിരുവനന്തപുരം: സി.പി.എമ്മിന്റെ ലോക്സഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എല്ലാവരും പാർട്ടി ചിഹ്നത്തിലായിരിക്കും  മത്സരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പാലക്കാടും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.എം തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോടും കെ.കെ ശൈലജ വടകരയിലും കെ.രാധാകൃഷ്ണൻ ആലത്തൂരിലും മത്സരിക്കും.

സംസ്ഥാന കമ്മിറ്റിഅംഗങ്ങളും ജില്ലാ സെക്രട്ടറിമാരുമായ എം.വി ജയരാജൻ വി. ജോയി എം.വി ബാലകൃഷ്ണൻ എന്നിവർ കണ്ണൂർ,ആറ്റിങ്ങൽ, കാസർകോഡ് എന്നിവിടങ്ങളിൽ മത്സരിക്കും. മുൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ചാലക്കുടിയിലും സിറ്റിങ് എം.പി എ.എം ആരിഫ് ആലപ്പുഴയിലും കൊല്ലം എം.എൽ.എയും നടനുമായ എം.മുകേഷ് കൊല്ലത്ത് നിന്നും മത്സരിക്കും.

മുൻ എം.പി ജോയ്സ് ജോർജാണ് ഇടുക്കിയിൽ. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് മലപ്പുറത്തും കെ.ജെ ഷൈൻ ടീച്ചർ എറണാകുളത്തും  കെ.എസ് ഹംസ പൊന്നാനിയിലും മത്സരിക്കും. 

സി.പി.എം സ്ഥാനാർഥികളും മണ്ഡലവും

ആറ്റിങ്ങൽ -വി ജോയ് , കൊല്ലം - എം മുകേഷ് , പത്തനംതിട്ട - ഡോ. ടി.എം തോമസ് ഐസക്, ആലപ്പുഴ- എ.എം ആരിഫ്,എറണാകുളം -കെ​.ജെ ഷൈൻ ടീച്ചർ, ഇടുക്കി- ജോയ്സ് ജോർജ്ജ്, ചാലക്കുടി - പ്രൊഫ.സി രവീന്ദ്രനാഥ്.

ആലത്തൂർ -കെ.രാധാകൃഷ്ണൻ, മലപ്പുറം - വി. വസീഫ് , പൊന്നാനി - കെ.എസ് ഹംസ, കോഴിക്കോട് -എളമരം കരീം, വടകര - കെ.കെ ശൈലജ, പാലക്കാട് -എ വിജയരാഘവൻ. കണ്ണൂർ - എം.വി ജയരാജൻ, കാസർകോട് - എം.വി ബാലകൃഷ്ണൻ എന്നിവരെയാണ് പ്രഖ്യാപിച്ചത്.

ബി.ജെ.പി യെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുകയാണ് ലക്ഷ്യമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. മൂന്നിടത്ത് താൽക്കാലിക സെക്രട്ടറിമാരെ എടുക്കും. തിരുവനന്തപുരം, കണ്ണൂർ കാസർഗോഡ് എന്നിവിടങ്ങളിലാണ് താൽക്കാലിക സെക്രട്ടറിമാരെ നിയമിക്കുക. 

ഹംസ പൊന്നാനിക്ക് പറ്റിയ സ്ഥാനാർഥിയാണ് സമസ്തയുടെ ആളായിട്ടല്ല അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News