എൻ.എസ്.എസിന് ഇടതുപക്ഷ വിരുദ്ധ നിലപാടെന്ന് സി.പി.എം; വിമർശനം പാർട്ടി കത്തിൽ
നായർ സമുദായത്തിലെ പുരോഗമനവാദികൾ സി.പി.എമ്മിനൊപ്പം നിന്നെന്നും വിലയിരുത്തല്‍
എൻ.എസ്.എസിന് ഇടതുപക്ഷ വിരുദ്ധ നിലപാടെന്ന് സി.പി.എം. സി.പി.എമ്മിന്റെ പാർട്ടി കത്തിലാണ് വിമർശനം. പാർട്ടിക്കെതിരെ സമുദായത്തെ അണിനിരത്താൻ അനുവദിക്കരുതെന്നും പാർട്ടി കത്തിൽ പറയുന്നു.
ശബരിമല ചർച്ചയാക്കാനുള്ള യു.ഡി.എഫ് പരിശ്രമങ്ങളെ എൻ.എസ്.എസ് പിന്തുണച്ചു. കഴിഞ്ഞ സർക്കാരിനോട് എൻ.എസ്.എസിന് നിസ്സഹകരണ മനോഭാവമായിരുന്നു. ഏറ്റുമുട്ടൽ ഒഴിവാക്കാൻ പാർട്ടി ശ്രമിച്ചു.
അതേസമയം, നായർ സമുദായത്തിലെ പുരോഗമനവാദികൾ സി.പി.എമ്മിനൊപ്പം നിന്നെന്നാണ് വിലയിരുത്തൽ. എസ്.എൻ.ഡി.പി സി.പി.എമ്മിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചില്ലെന്നും പാർട്ടി കത്തിൽ വ്യക്തമാക്കുന്നു. ജമാഅത്തെ ഇസ്‌ലാമിക്കെതിരെയും വിമര്‍ശനമുണ്ട്. മുസ്‌ലിം സമുദായത്തിൽ ഏകീകരണമുണ്ടാക്കി, ഇടതുവിരുദ്ധത ഉറപ്പിക്കാൻ ശ്രമിച്ചെന്നാണ് വിമര്‍ശനം. കാന്തപുരം വിഭാഗം സജീവ പിന്തുണ നൽകിയെന്നും പാര്‍ട്ടി കത്തില്‍ പറയുന്നു.