''അധികകാലം ഇവിടെ വിലസാമെന്ന് കരുതേണ്ട''; നെടുമങ്ങാട് സി.ഐക്കെതിരെ സിപിഎം നേതാവിന്റെ ഭീഷണി
നെടുമങ്ങാട്ടെ ഹോട്ടലുകളിൽനിന്നും ബാറുകളിൽനിന്നും പണം പിരിക്കുന്ന ആളാണ് സിഐ സന്തോഷ് എന്നും ആർ ജയദേവൻ പറഞ്ഞു. സ്ത്രീകളോട് മാന്യമായി പെരുമാറാത്ത ആളാണ് സിഐ എന്നും ഏരിയാ സെക്രട്ടറി ആരോപിച്ചു.
തിരുവനന്തപുരം: നെടുമങ്ങാട് സിഐക്കെതിരെ ഭീഷണിയും അസഭ്യവർഷവുമായി സിപിഎം ഏരിയാ സെക്രട്ടറി അഡ്വ. ആർ ജയദേവൻ. നെടുമങ്ങാട് സിഐ കള്ളും കൈക്കൂലിയും വാങ്ങുന്ന ആളാണ്, പരാതിയുമായി ചെല്ലുന്നവരോട് മുഖത്ത് നോക്കാത്തവനാണ് തുടങ്ങിയ ആക്ഷേപങ്ങളാണ് സിപിഎം നേതാവ് ഉന്നയിച്ചത്.
നെടുമങ്ങാട്ടെ ഹോട്ടലുകളിൽനിന്നും ബാറുകളിൽനിന്നും പണം പിരിക്കുന്ന ആളാണ് സിഐ സന്തോഷ് എന്നും ആർ ജയദേവൻ പറഞ്ഞു. സ്ത്രീകളോട് മാന്യമായി പെരുമാറാത്ത ആളാണ് സിഐ എന്നും ഏരിയാ സെക്രട്ടറി ആരോപിച്ചു.
കഴിഞ്ഞ ദിവസം സിപിഎമ്മും എഐവൈഎഫും സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്ത പ്രവർത്തകരെ പൊലീസ് ക്രൂരമായി മർദിച്ചു. ഇത് സിഐയുടെ നിർദേശപ്രകാരമാണ്. അദ്ദേഹം ബിജെപിക്കാരനാണെന്നും ഇടതു സർക്കാറിന്റെ പൊലീസ് നയം മനസ്സിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ അധികകാലം ഇവിടെ വിലസാമെന്ന് കരുതേണ്ടെന്നും ഏരിയാ സെക്രട്ടറി പറഞ്ഞു.