'മുഖ്യമന്ത്രിക്കോ മകൾക്കോ ഒരു നോട്ടീസ് പോലും ലഭിച്ചിട്ടില്ല'; ആർ.ഒ.സി റിപ്പോർട്ട് തള്ളി സി.പി.എം

ഏത് അന്വേഷണം നടന്നാലും പ്രശ്‌നമില്ലെന്ന് എ.കെ ബാലന്‍

Update: 2024-01-18 06:43 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് പ്രതിരോധം തീർത്ത് സി.പി.എം. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എം ആവർത്തിക്കുന്നു. എക്‌സാലോജിക് വിഷയത്തിൽ മുഖ്യമന്ത്രിക്കോ മകൾക്കോ ഒരു നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്ന് സി.പി.എം നേതാവ് എ.കെ.ബാലൻ പറഞ്ഞു. ഏത് അന്വേഷണവും നടക്കട്ടെ, തങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല. ഇക്കാര്യത്തിൽ ആർക്കാണ് ഭയം. കേന്ദ്ര ഏജൻസി സി.എം.ആർ.എല്ലിനെ പ്രോസിക്യൂഷൻ നടപടികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഇതിൽ ഒരു അഴിമതിയും ഇല്ലെന്ന് കേന്ദ്ര ഏജൻസി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ബാലൻ പറഞ്ഞു.

അതേസമയം, എക്സാലോജിക്കുമായി ബന്ധപ്പെട്ട് നടക്കുന്നത് സുതാര്യമായ അന്വേഷണമാണെന്ന് ബിജെപി എംപി പ്രകാശ് ജാവഡേക്കർ പറഞ്ഞു.   അന്വേണം രാഷ്ട്രീയ പ്രേരിതമല്ല.കുറ്റക്കാർ ആരായലും ശിക്ഷിക്കപ്പെടുമെന്നും വീണ ചെയ്തത് എന്തെന്ന് എല്ലാവർക്കും അറിയാമെന്നും ജാവഡേക്കർ പറഞ്ഞു.

വീണാ വിജയന്‍റെ എക്സാലോജിക് കമ്പനിക്കെതിരായ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്‍റെ(ആർ.ഒ.സി) റിപ്പോർട്ട് പുറത്തുവന്നതോടെ  സി.പി.എമ്മും മുഖ്യമന്ത്രിയും പ്രതിരോധത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് വീണാ വിജയനെതിരായ അന്വേഷണമെന്നായിരിന്നു സി.പി.എം ഉയർത്തിയിരുന്ന പ്രതിരോധം.

സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട കരാറിലെ വിശദാംശങ്ങള്‍ എക്സാലോജിക് നല്‍കിയിട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്തിനായിരുന്ന കരാർ, എന്ത് സേവനമാണ് സി.എം.ആർ.എല്ലിന് എക്സാലോജിക് നല്‍കിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഒന്നും ഉത്തരമില്ല. ഇതൊന്നും നല്‍കാതെ കിട്ടിയ പണത്തിന് ജി.എസ്.ടി നല്‍കിയ രേഖ മാത്രമാണ് വീണയുടെ കമ്പനി നല്‍കിയതെന്നും പറയുന്നുണ്ട്.

Full View



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News