അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വീഴ്ചയുണ്ടായെന്ന് സി.പി.എം
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച റിപ്പോര്‍ട്ടില്‍ ജി.സുധാകരന്‍റെ പേരെടുത്തു പറഞ്ഞ് വിമർശനമില്ല.
അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. എന്നാല്‍, റിപ്പോര്‍ട്ടില്‍ ജി.സുധാകരന്‍റെ പേരെടുത്തു പറഞ്ഞ് വിമർശനമില്ല. സുധാകരനെതിരെ ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
അതേസമയം, പാലായിൽ പാർട്ടി വോട്ട് ചോർന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളാ കോൺഗ്രസിന്‍റെ പരാതിയിൽ അന്വേഷണമുണ്ടാകും. ജോസ് കെ. മാണിയുടെ തോൽവിയാണ് അന്വേഷിക്കുക. കല്പറ്റയിലെ തോൽവിയിലും പരിശോധന നടത്തും.
എല്‍.ഡി.എഫ് മൂന്നാമതെത്തിയ മണ്ഡലങ്ങളിലാണ് പ്രത്യേക പരിശോധന നടത്തുക. പാലക്കാട്, കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിലെ തോൽവിയും പ്രത്യേകം പരിശോധിക്കും. ജില്ലാതലത്തിലാകും പരിശോധന നടത്തുക. അരുവിക്കര, കുണ്ടറ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം എന്നിവിടങ്ങളിലെ പരാതികളിലും പരിഗണിക്കും.