ഇന്ധന നികുതി കുറയ്ക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്

ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാവുമെന്നാണ് സെക്രട്ടറിയേറ്റിന്‍റെ വിലയിരുത്തൽ

Update: 2021-11-04 08:35 GMT
Advertising

ഇന്ധന നികുതി കുറയ്ക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. സാഹചര്യം വിശദീകരിക്കാൻ ധനമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാവുമെന്നാണ് സെക്രട്ടറിയേറ്റിന്‍റെ വിലയിരുത്തൽ. കേന്ദ്രം അധിക നികുതി പൂർണമായും പിൻവലിക്കണം എന്ന് സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. 

കേരളം ഇന്ധനനികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് രാവിലെ പറഞ്ഞിരുന്നു. നികുതി കുറയ്ക്കാന്‍ കേരളത്തിന് പരിമിതിയുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ വർഷം മാത്രം കേരളത്തിനുള്ള വിഹിതമായ 6400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. 30 രൂപയിലധികമാണ് കേന്ദ്രം ഇന്ധനവില വർധിപ്പിച്ചത്. കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ രീതിയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്‍റ  നിലപാടിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ വലിയ പ്രതിഷേധങ്ങളുമായാണ് രംഗത്ത് വരുന്നത്. സംസ്ഥാനസര്‍ക്കാരിന്‍റെ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും അറിയിച്ചു. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News