ആയിരങ്ങളെ അണിനിരത്തി കാസര്‍കോട്ട് സി.പി.എം ഫലസ്‌തീൻ ഐക്യദാർഢ്യ സദസ്സ്
സയണിസത്തിനും ഹിന്ദുത്വയ്ക്കും ഒരേ ആശയമാണെന്ന് സീതറാം യെച്ചൂരി പറഞ്ഞു
കാസര്‍കോട്: ആയിരങ്ങളെ പങ്കെടുപ്പിച്ച് കാസർകോട് സി.പി. എമ്മിന്‍റെ നേതൃത്വത്തിൽ ഫലസ്‌തീൻ ഐക്യദാർഢ്യ സദസ്സ്. സി. പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്‌തു. സയണിസത്തിനും ഹിന്ദുത്വയ്ക്കും ഒരേ ആശയമാണെന്ന് സീതറാം യെച്ചൂരി പറഞ്ഞു.
സ്വന്തം മണ്ണിനായി പൊരുതുന്ന പലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം അർപ്പിക്കാൻ കാസർകോട് ചെർക്കളയിലേക്ക് ആയിരങ്ങളാണ് ഒഴുക്കിയെത്തിയത്. സി.പി.എം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്‌തു. ജില്ലയുടെ വിവിധ ഭാഗത്തുനിന്നും സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേർ സംബന്ധിച്ചു.
കാസർകോട് ചെർക്കള ബദിയഡുക്ക റോഡരികിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു സദസ്സ്. ഡോ. വി.പി.പി മുസ്‌തഫ പ്രസംഗം പരിഭാഷപ്പെടുത്തി. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. കേരള നജുവത്തുൽ മുജാഹിദ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹുസൈൻ മടവൂർ, എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ കുഞ്ഞി മൊയ്‌തീൻ എന്നിവർ പ്രസംഗിച്ചു.