സ്വർണക്കടത്ത് കേസ് ആരോപണങ്ങൾക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; പ്രതിരോധ നടപടികൾ ചർച്ചയാകും

സ്വപ്നയുടെ ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിലയിരുത്തൽ

Update: 2022-06-10 01:21 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആരോപണം മുഖ്യമന്ത്രിയേയും പാർട്ടിയേയും പ്രതിസന്ധിയിലാക്കിയിരിക്കെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സ്വപ്നയുടെ ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പാർട്ടി നിലപാട്. ആരോപണങ്ങളെ പ്രതിരോധിക്കാനും ഇതിന് പിന്നിലെ ഗൂഢാലോചന തുറന്ന് കാണിക്കാനും വേണ്ട നടപടികൾ സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്നയുടെ ആരോപണങ്ങൾ സർക്കാരിനെയും പാർട്ടിയേയും ഒരു പോലെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സ്വപ്നയ്ക്ക് പിന്നിൽ ബി.ജെ.പിയും പി.സി ജോർജ്ജുമാണെന്നാണ് സി.പി.എം നിലപാട്. സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിൻരെ ഭാഗമാണ് സ്വപ്നയുടെ തുറന്ന് പറച്ചിലെന്നും സിപിഎം ആരോപിക്കുന്നുണ്ട്. ഇതിനെ രാഷ്ട്രീയമായി തുറന്ന് കാണിക്കാനാണ് പാർട്ടി തീരുമാനം. ഒന്നരവർഷത്തോളം കേന്ദ്ര ഏജൻസികൾ അന്വേഷിച്ച കേസ് ഇപ്പോൾ വീണ്ടും ഉയർത്തിക്കൊണ്ട് വരുന്നതിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ ജനങ്ങളോട് വിശദീകരിക്കാനാണ് സി.പി.എം ആലോചന.

അതിന് വേണ്ടി എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്ന കാര്യം ഇന്ന് ചേരുന്ന സംസ്ഥാനസെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. ഗൂഡാലോചന അന്വേഷിക്കാൻ തീരുമാനിച്ചത് കൊണ്ട് കേസിന്റെ പുരോഗതി സംബന്ധിച്ച കാര്യങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിക്കും.

അതേസമയം തന്നെ മൊഴിപ്പകർപ്പിന് ഇ.ഡി വേഗത്തിൽ അപേക്ഷ നൽകിയതിലെ അപകടവും സി.പി.എം മണക്കുന്നുണ്ട്. രഹസ്യമൊഴി ആയതു കൊണ്ട് അതിൽ പറയുന്നവരുടെ മൊഴിയെടുക്കാൻ ഇഡി തയ്യാറായാൽ സർക്കാരിനുണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല. അതെല്ലാം മുന്നിൽ കണ്ട് പ്രതിരോധം തീർക്കാനാണ് സി.പി.എം ആലോചിക്കുന്നത്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News