കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഇ.ഡിയുടെ പക്കലുള്ള രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

കേസന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഇത് പൂർത്തിയാക്കാൻ ഇ.ഡി യുടെ കൈവശമുള്ള രേഖകൾ കസ്റ്റഡിയിൽ എടുക്കാൻ അനുവദിക്കണമെന്നുമാണ് ക്രൈംബ്രാഞ്ച് ആവശ്യം

Update: 2023-11-14 05:04 GMT
Advertising

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പക്കലുള്ള രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച അപേക്ഷ കലൂരിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഇത് പൂർത്തിയാക്കാൻ ഇ.ഡി യുടെ കൈവശമുള്ള രേഖകൾ കസ്റ്റഡിയിൽ എടുക്കാൻ അനുവദിക്കണമെന്നുമാണ് ക്രൈംബ്രാഞ്ച് ആവശ്യം.

ഇതിനെ എതിർത്ത് ഇ.ഡി എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഒരു ഏജൻസി കണ്ടെത്തിയ രേഖകൾ മറ്റൊരു ഏജൻസിക്ക് കൈമാറേണ്ട കാര്യമില്ലെന്നും അന്വേഷണത്തെ തടസ്സപ്പെടുത്തി അനാവശ്യ ഏറ്റുമുട്ടലിനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്നും ഇ.ഡി സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News