പാലക്കാട് വ്യാജമദ്യ കേന്ദ്രം: ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല
Update: 2021-06-29 05:16 GMT
പാലക്കാട് അണക്കപ്പാറ വ്യാജമദ്യ കേന്ദ്രത്തിനെതിരെ വിവരം ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന ആരോപണത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവും. സംഭവത്തെക്കുറിച്ച് എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജോയിന്റ് എക്സൈസ് കമ്മീഷണർ നെൽസണാണ് അന്വേഷണ ചുമതല.
കഴിഞ്ഞ ദിവസമാണ് ആലത്തൂരിനടുത്ത അനക്കപ്പാറയിൽ വലിയ തോതിൽ വ്യാജ കള്ള് നിർമ്മിക്കുന്ന കേന്ദ്രം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടിയത്. രണ്ടായിരത്തിലധികം ലിറ്റർ വ്യാജ കള്ളാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്.