സ്വർണക്കടത്ത് കേസ്: 53 പേർക്ക് കാരണം കാണിക്കൽ നോട്ടീസ്

കേസിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്

Update: 2021-06-21 10:33 GMT
Editor : Shaheer | By : Web Desk
Advertising

സ്വർണക്കടത്ത് കേസിൽ 53 പേർക്ക് കാരണം കാണിക്കൽ നോട്ടീസ്. കോൺസുൽ ജനറൽ ഉൾപ്പെടെയുള്ളവർക്കാണ് കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനു മുന്നോടിയായാണ് നടപടിയെന്നാണ് അറിയുന്നത്. സ്വപ്‌നയും സന്ദീപും സരിത്തും ചേർന്നു നടത്തിയ സ്വർണക്കടത്ത്, കോൺസൽ ജനറൽ നടത്തിയ കള്ളക്കടത്ത്, അനധികൃത ഡോളർ വിദേശത്തേക്കുകൊണ്ടുപോയത് എന്നിങ്ങനെ മൂന്നു കള്ളക്കടത്തുകൾ നടന്നതായാണ് അന്വേഷണ സംഘം കണക്കാക്കുന്നത്.

കേസിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് കസ്റ്റംസ് ഉന്നയിക്കുന്നത്. സർക്കാർ കോൺസുൽ ഉദ്യോഗസ്ഥർക്ക് വഴിവിട്ട് നയതന്ത്ര പാസ് നൽകിയെന്ന് കസ്റ്റംസ് ആരോപിക്കുന്നു. കോൺസൽ ജനറലിന് വഴിവിട്ട് എസ് കാറ്റഗറി സുരക്ഷ നൽകി, കോൺസുലേറ്റിലെ നാല് ഉദ്യോഗസ്ഥർക്ക് വഴിവിട്ട് പാസ് നൽകി എന്നിവയാണ് സർക്കാരിനെതിരായ കോൺസുലേറ്റിന്റെ ആരോപണങ്ങൾ.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News