രാമനാട്ടുകര സ്വർണക്കടത്ത് കേസ്: ആകാശ് തിലങ്കേരിക്ക് കസ്റ്റംസ് നോട്ടീസ്
ഇന്നലെ ഈ കേസുമായി ബന്ധപ്പെട്ട് ടിപി വധക്കേസ് പ്രതി ഷാഫിയെ ചോദ്യം ചെയ്തിരുന്നു. ഷാഫിയിൽ നിന്ന് ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട് നിർണായകമായ വിവരങ്ങൾ ലഭിച്ചതായാണ് കസ്റ്റംസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
രാമനാട്ടുകര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് കസ്റ്റംസ് നോട്ടീസ് നൽകി. വെള്ളിയാഴ്ച്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. ഇന്ന് ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. അതിനു പിന്നാലെയാണ് കസ്റ്റംസ് നോട്ടീസ് നൽകിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ചോദിച്ചറിയുന്നതിനാണ് ആകാശ് തില്ലങ്കേരിയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് നോട്ടീസിൽ പറയുന്നത്.
ഇന്നലെ ഈ കേസുമായി ബന്ധപ്പെട്ട് ടിപി വധക്കേസ് പ്രതി ഷാഫിയെ ചോദ്യം ചെയ്തിരുന്നു. ഷാഫിയിൽ നിന്ന് ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട് നിർണായകമായ വിവരങ്ങൾ ലഭിച്ചതായാണ് കസ്റ്റംസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ആകാശിന് നോട്ടീസ് അയച്ചത്. അതോടൊപ്പം കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ അജ്മലിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. കേസിൽ ഇനിയും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യുന്നതോട് കൂടി സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്.
രാമനാട്ടുകര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തി. കസ്റ്റംസ് സംഘമെത്തും മുമ്പ് തന്നെ ആകാശ് തില്ലങ്കേരി വീട്ടിൽ നിന്ന് പോയിരുന്നു. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. തുടർന്ന് ആകാശിന്റെ മാതാപിതാക്കളെത്തിയാണ് വീട്് തുറന്നു ന്ൽകിയത്. പരിശോധനയിൽ കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ല. അസി.കമ്മീഷണർ ഇ. വികാസിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.