മിന്നൽചുഴലി; കോഴിക്കോട്ട് വീടുകൾക്ക് മുകളിൽ മരങ്ങൾ കടപുഴകി വീണു, വ്യാപക നാശനഷ്ടം
രാവിലെ ഏഴരയോടെയാണ് ശക്തമായ കാറ്റ് വീശിയത്
Update: 2022-08-09 04:50 GMT
കോഴിക്കോട്: വിലങ്ങാട് മേഖലയിൽ ഇന്ന് വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. രാവിലെ ഏഴരയോടെയാണ് മിന്നൽ ചുഴലി വീശിയടിച്ചത്.കാറ്റിൽ വീടുകൾക്ക് മുകളിൽ മരങ്ങൾ കടപുഴകി വീണു.
വൻ മരങ്ങൾ കാറ്റിൽ നിലം പൊത്തി. മരങ്ങൾ വീണ് റോഡുകൾ തടസപ്പെട്ടു. പലയിടത്തും വലിയ മരങ്ങളാണ് റോഡിലേക്ക് വീണത്. കൃഷിയിടങ്ങളിലും കാറ്റ് കനത്ത നാശം വിതച്ചിട്ടുണ്ട്. വിലങ്ങാട് പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.