കൈയും തലയും കാറിന് പുറത്തിട്ട് മൂന്നാർ ഗ്യാപ് റോഡിൽ യാത്ര നടത്തിയവർക്ക് മുട്ടൻ പണിയുമായി ആർ.ടി.ഒ
കഴിഞ്ഞ ജൂണ്‍ രണ്ടിനായിരുന്നു സംഘം അപകടരമായ യാത്ര നടത്തിയത്
തൊടുപുഴ: ഇടുക്കി മൂന്നാര്‍ ഗ്യാപ് റോഡില്‍ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും അഭ്യാസപ്രകടനം നടത്തുകയും ചെയ്ത സംഭവത്തിൽ വാഹന ഡ്രൈവറുടെ ലൈസൻസ് ഒരുവര്‍ഷത്തേക്ക് സസ്‍പെന്‍ഡ് ചെയ്തു.
ബൈസണ്‍വാലി സ്വദേശി ഋതുകൃഷ്‍ണൻ്റെ (21) ലൈസൻസ് ആണ് ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് സംഭവം.കൈയും തലയും പുറത്തിട്ട് മറ്റ് വാഹനങ്ങള്‍ക്കും റോഡിലുള്ളവര്‍ക്കും ഭീഷണിയായിട്ടായിരുന്നു യുവാക്കളുടെ യാത്ര.
ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഋതുകൃഷ്‍ണൻ മോട്ടോര്‍ വാഹന വകുപ്പിന്റെ എടപ്പാളുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിലെത്തി (ഐഡിടിആര്‍) മൂന്നുദിവസത്തെ ക്ലാസില്‍ പങ്കെടുക്കണം.
സുഹൃത്തുക്കള്‍ക്കൊപ്പം കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസും പൂര്‍ത്തീകരിക്കണം. ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ സൂഷിച്ചിരിക്കുന്ന കാറിന്റെ രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദ് ചെയ്യും. ഡ്രൈവർക്കും യാത്രക്കാർക്കുമെതിരെ പൊലീസ് കേസുമുണ്ട്.