പൂണെ ഇ.വൈ കമ്പനിയിലെ മലയാളിയുടെ മരണം; 'ജോലി സമ്മർ​ദം മരണത്തിന് കാരണമായി'- ആരോപണവുമായി കുടുംബം

മകളുടെ ശവസംസ്‌കാര ചടങ്ങുകളിൽ കമ്പനി പ്രതിനിധികൾ പങ്കെടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു

Update: 2024-09-18 18:19 GMT
Advertising

പൂണെ: പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ ഇ.വൈയിൽ മലയാളി ജീവനക്കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിക്കെതിരെ യുവതിയുടെ കുടുംബം രം​ഗത്ത്. മകളുടെ മരണത്തിനിടയാക്കിയത് ജോലി സമ്മർദമാണെന്ന ആരോപണവുമായാണ് കുടുംബം രംഗത്തുവന്നിരിക്കുന്നത്.

കമ്പനിയിലെ എക്സിക്യൂട്ടീവ് ആയിരുന്ന കൊച്ചി സ്വദേശിനിയെ ജൂലൈയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ജോലി സമ്മർ​ദമാണെന്ന് ചൂണ്ടിക്കാണിച്ച് പെൺകുട്ടിയുടെ അമ്മ കമ്പനിക്ക് ഇമെയിൽ അയച്ചു. മകളുടെ ശവസംസ്‌കാര ചടങ്ങുകളിൽ കമ്പനിയുടെ പ്രതിനിധികൾ പങ്കെടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടൻറ് ആയി ജോലിക്ക് കയറി നാല് മാസത്തിനുള്ളിലാണ് യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്ന കോർപ്പറേറ്റ് സംസ്കാരത്തിൻറെ ഇരയാണ് തൻറെ മകളെന്ന് പെൺകുട്ടിയുടെ അമ്മ ഇ.വൈ കമ്പനിയുടെ ഇന്ത്യാ മേധാവി രാജീവ് മേമാനിക്ക് അയച്ച തുറന്ന കത്തിൽ പറയുന്നു. കൊച്ചി കങ്ങരപ്പടിയിലാണ് പെൺകുട്ടിയുടെ കുടുംബം.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News