സിദ്ധാർഥന്റെ മരണം; 'പ്രതികൾ പ്രാക്ടിക്കൽ പരീക്ഷയെഴുതിയത് ചട്ടം ലംഘിച്ച്'; ഗവർണർക്ക് പരാതി നൽകി മാതാപിതാക്കൾ

പരാതി വി.സിക്ക് അയക്കുമെന്ന് രാജ്ഭവൻ അറിയിച്ചു

Update: 2024-06-29 06:15 GMT
Advertising

തിരുവനന്തപുരം: പൂക്കോട് സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തിൽ ഗവർണർക്ക് പരാതി നൽകി മാതാപിതാക്കൾ. പ്രതികളെ പരീക്ഷ എഴുതിക്കാനുള്ള സർവകലാശാലയുടെ നീക്കം തടയണമെന്നാണവശ്യപ്പെട്ടാണ് പരാതി. പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി മാതാപിതാക്കൾ പ്രതികരിച്ചു. പരാതി വി.സിക്ക് അയക്കുമെന്ന് രാജ്ഭവൻ അറിയിച്ചു. ഇന്നലെ വൈകീട്ട് രാജ്ഭവനിലെത്തിയായിരുന്നു പരാതി നൽകിയത്.

സി​​ദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട മൂന്ന് പ്രതികൾ ഇന്നലെ പ്രാക്ടിക്കൽ പരീക്ഷ എഴുതിയിരുന്നു. ഇതേ തുടർന്നാണ് മാതാപിതാക്കൾ ​ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. പരീക്ഷകൾ എഴുതിയത് എല്ലാ തരത്തിലുമുള്ള ചട്ടങ്ങൾ മറികടന്നാണെന്നാണ് ​ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നത്.

പരീക്ഷ എഴുതുന്നതിന് മുമ്പായി പ്രാക്ടിക്കൽ റെക്കോർഡ് ബുക്കോ ടേം പേപ്പറോ സമർപ്പിക്കുന്നവരെ മാത്രമാണ് പരീക്ഷ എഴുതാൻ സമ്മതിക്കുകയുള്ളു. വകുപ്പ് മേധാവിയുടെ സർട്ടിഫിക്കേറ്റ് കൂടിയുള്ള ലോ​ഗ് ബുക്കും സമർപ്പിക്കേണ്ടതുണ്ട്. പ്രതികൾ ഇവയൊന്നും സമർപ്പിച്ചിട്ടില്ല എന്നിട്ടും ഇവരെ പരീക്ഷ എഴുതാൻ സമ്മതിച്ചു. എന്നാണ് മാതാപിതാക്കൾ അവരുടെ പരാതിയിൽ ആരോപിക്കുന്നത്. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News