വെള്ളമുണ്ട ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ

2018ല്‍ നവദമ്പതികളായ ഉമ്മറിനേയും ഫാത്തിമയേയും അടിച്ചുകൊന്ന കേസിലാണ് വിധി

Update: 2022-02-21 08:56 GMT
വെള്ളമുണ്ട ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ
AddThis Website Tools
Advertising

വയനാട് വെള്ളമുണ്ട ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി കലങ്ങോട്ടുമ്മൽ വിശ്വനാഥനാണ് വയനാട് സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. 2018ല്‍ നവദമ്പതികളായ ഉമ്മറിനേയും ഫാത്തിമയേയും അടിച്ചുകൊന്ന കേസിലാണ് ശിക്ഷ. 

ഉമ്മറിനെയും ഭാര്യയെയും കിടപ്പുമുറിയിലിട്ട് കമ്പിവടികൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. തുടര്‍ന്ന് ഫാത്തിമയുടെ ഏഴുപവന്‍ സ്വര്‍ണവുമായി രക്ഷപ്പെട്ടു. കേസില്‍ വിശ്വനാഥൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം ജില്ലാ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.

കൊലപാതകം, ഭവനഭേദനം, കവർച്ച, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. മാനന്തവാടി ഡി.വൈ.എസ്.പിയായിരുന്ന കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിച്ചത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

Web Desk

By - Web Desk

contributor

Similar News