ക്ലിഫ് ഹൗസിന് കൂടുതൽ സുരക്ഷ; ക്രമീകരണം വിലയിരുത്താൻ പ്രത്യേക കമ്മിറ്റി
സുരക്ഷയുടെ മേൽനോട്ടത്തിന് ഡെപ്യൂട്ടി കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്‍റെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങുന്നു. ക്ലിഫ് ഹൗസിന്‍റെ സുരക്ഷാകാര്യങ്ങൾ വിലയിരുത്താൻ ഡി.ഐ.ജിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥരുടെ പ്രത്യേക സമിതി രൂപീകരിക്കാന്‍ തീരുമാനമായി. സുരക്ഷാ കാര്യങ്ങളുടെ ഏകോപനം ഇനി ഡി.ഐ.ജിക്ക് ആയിരിക്കും. സുരക്ഷയുടെ മേൽനോട്ടത്തിന് ഡെപ്യൂട്ടി കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാനും ഇതിനായി പുതിയ തസ്തിക സൃഷ്ടിക്കാനും ഉത്തരവായി .
കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ് ഹൗസ്. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെ നന്ദൻകോടാണ്ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ക്ലിഫ് ഹൗസ് വളപ്പിന്‍റെ ഭാഗമാണ് ക്ലിഫ് ഹൗസ് എന്ന മുഖ്യമന്ത്രിയുടെ ഭവനം. ഈ വളപ്പിൽ മറ്റ് നാല് മന്ത്രിമാരുടെ ഔദ്യോഗികവസതികളുമുണ്ട്.
രാജ്യത്തെ നിയമമനുസരിച്ചോ മറ്റ് പ്രോട്ടോക്കോളുകളിലോ മന്ത്രിമാർ ഏതെങ്കിലും നിശ്ചിത ഭവനത്തിൽ താമസിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. മന്ത്രി താമസിക്കുന്ന സ്ഥലം സ്വകാര്യ സ്വത്താണെങ്കിലും പൊതു സ്വത്താണെങ്കിലും അതാണ് ഔദ്യോഗികവസതിയായി ആണ് നിയമം കണക്കാക്കുന്നത്. കേരളത്തിലെ മിക്ക മുഖ്യമന്ത്രിമാരും ക്ലിഫ് ഹൗസ് തങ്ങളുടെ ഔദ്യോഗികവസതിയായി തെരഞ്ഞെടുത്തിട്ടുണ്ട്. .