പോക്‌സോകേസ് ആരോപണത്തിൽ ദേശാഭിമാനിക്കും എം.വി ഗോവിന്ദനുമെതിരെ മാനനഷ്ടക്കേസ് കൊടുക്കും: കെ.സുധാകരൻ

സുധാകരന്‍ നിയമനടപടി സ്വീകരിച്ചാല്‍ നേരിടുമെന്ന് എം.വി ഗോവിന്ദന്‍

Update: 2023-06-25 07:15 GMT
Editor : Lissy P | By : Web Desk

കെ.സുധാകരൻ, എം.വി ഗോവിന്ദന്‍

Advertising

തിരുവനന്തപുരം: സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനും ദേശാഭിമാനി പത്രത്തിനുമെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് പറഞ്ഞത് അടഞ്ഞ അധ്യായമാണെന്നും സുധാകരന്‍ പറഞ്ഞു. കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും എതിരായ കേസുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍ ആരോപിച്ചു.

മോണ്‍സണ്‍ മാവുങ്കല്‍ പോക്സോ കേസ് ഇരയെ പീഡിപ്പിക്കുന്ന സമയത്ത് കെ സുധാകരന്‍റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നുവെന്നാണ് എം വി ഗോവിന്ദന്‍ ആരോപിച്ചത്..ദേശാഭിമാനി പത്രത്തിലെ വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരിന്നു ആരോപണം...ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് കെ.സുധാകരന്‍ വ്യക്തമാക്കിയത്.

സുധാകരന്‍ നിയമനടപടി സ്വീകരിച്ചാല്‍ നേരിടുമെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. അതിനിടെ ഗുരുതരആരോപണവുമായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലന്‍ രംഗത്ത് വന്നു. കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും എതിരായ കേസുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് ബാലന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തിന്‍റെ ഭാഗമായിട്ടാണ് കേസുകള്‍ ഉയര്‍ന്ന് വന്നത്.സുധാകരനെതിരെ കേസ് കൊടുത്തവരെല്ലാം കോണ്‍ഗ്രസുകാരാണ്. രഹസ്യമായി പറഞ്ഞ കാര്യം മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിചത് സുധാകരന്‍റെ സന്തത സഹചാരിയാണ് വിളക്കിനുള്ളിലാണ് ഇരുട്ടെന്ന് സുധാകരന് വൈകാതെ മനസിലാകുമെന്നും എകെ ബാലന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News