ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

പൊഴിയൂർ ചൂരക്കൊടി സ്വദേശി ഷാജിയാണ് മരിച്ചത്.

Update: 2021-08-17 05:22 GMT
Advertising

തിരുവനന്തപുരം പൊഴിയൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. പൊഴിയൂർ ചൂരക്കൊടി സ്വദേശി ഷാജിയാണ് മരിച്ചത്. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പൊഴിയൂർ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. 

ഏപ്രില്‍ 15ന് മദ്യപിക്കാനായി പണം നല്‍കാത്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനു പിന്നാലെയാണ് ഭ‍ാര്യയെ ഷാജി വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ ഷാജിക്ക് കഴിഞ്ഞയാഴ്ച ജാമ്യം ലഭിച്ചിരുന്നു. 

അതേസമയം, ഇടുക്കി തൊടുപുഴയിൽ വയോധികന്‍റെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. തൊടുപുഴ കുമ്പംകല്ല് സ്വദേശി ജബ്ബാർ ആണ് മരിച്ചത്. ഇയാളുടെ ശരീരത്തിൽ മുറിവേറ്റ പാടുകള്‍ കണ്ടെത്തിയതിനാല്‍ കൊലപാതക സാധ്യത തളളിക്കളയാനാകില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. തൊടുപുഴ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News