കേരളത്തിലും റെയ്ഡ്; ന്യൂസ് ക്ലിക്ക് മുൻജീവനക്കാരിയുടെ വീട്ടിലും ഡൽഹി പൊലീസിന്റെ പരിശോധന

മൊബൈൽ ഫോണും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു

Update: 2023-10-06 14:51 GMT
Editor : anjala | By : Web Desk
Advertising

പത്തനംതിട്ട: ന്യൂസ് ക്ലിക്കിനെതിരായ കേസിൽ കേരളത്തിലും ഡൽഹി പൊലീസ് റെയ്ഡ്. ന്യൂസ് ക്ലിക്കിന്റെ മുൻജീവനക്കാരി പത്തനംതിട്ട കൊടുമൺ സ്വദേശിയായ അനുഷ പോളിന്റെ വീട്ടിലാണ് ഡൽഹി പോലീസ് പ്രത്യേക സംഘം എത്തിയത്. മൊബൈൽ ഫോണും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു. ഇന്ന് വൈകിട്ടാണ് പരിശോധന നടന്നത്. ന്യൂസ് ക്ലിക്കിൽ 2022 വരെയാണ് അനുഷ ജോലി ചെയ്തിരുന്നത്. റെയ്ഡിനെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ഡൽഹി പൊലീസ് പുറത്തു വിട്ടിട്ടില്ല. 

Full View

 അതേസമയം, ന്യൂസ് ക്ലിക്കിനെതിരായ കേസിന്‍റെ എഫ്ഐആർ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ന്യൂസ് ക്ലിക്ക് നിയമവിരുദ്ധമായി അഞ്ച് വർഷം വിദേശ ഫണ്ട് സ്വീകരിച്ചെന്ന് ഡൽഹി പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. 2019ൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എഡിറ്റർ പുരകായസ്ഥ ശ്രമിച്ചെന്നും എഫ്.ഐ.ആറിൽ ആരോപിക്കുന്നു. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News