ചൂട് കൂടിയതോടെ എസി വാങ്ങുന്നവരുടെ എണ്ണവും കൂടി; പൊടിപൊടിച്ച് എയര്‍കണ്ടീഷണര്‍ കച്ചവടം
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ആവശ്യക്കാർ ഇരട്ടിയാണ്
Update: 2024-05-01 01:44 GMT
കൊച്ചി: ചൂടുകൂടിയതോടെ സംസ്ഥാനത്ത് എയർ കണ്ടീഷണറുകൾ വാങ്ങുന്നവരുടെ എണ്ണവും കൂടി.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ആവശ്യക്കാർ ഇരട്ടിയാണ്. ആവശ്യത്തിനനുസരിച്ച് എയർ കണ്ടീഷണറുകൾ എത്തിക്കാൻ കച്ചവടക്കാരും ബുദ്ധിമുട്ടുകയാണ്.
കാണം വിറ്റു ഓണം ഉണ്ണെണം എന്ന ചൊല്ലാക്കെ പണ്ട് . ഇപ്പോൾ കാണം വിറ്റെങ്കിലും ഒരു എസി വാങ്ങണം എന്നാണ് മലയാളികൾ കരുതുന്നത്.അത്രക്ക് ചൂടാണ് . ചൂടിനെ പ്രതിരോധിക്കാൻ മറ്റ് മാർഗമില്ലാതായതോടെ ഏങ്ങിനെയും വീട്ടിലൊരു എയർ കണ്ടീഷൻ വാങ്ങണം എന്നത് മാത്രമാണ് ഓരോരുത്തരുടേയും ചിന്ത.
വേനൽ കടുത്തതോടെ എസി വിപണിയും ചൂട് പിടിച്ചു.കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിയാണ് എയർ കണ്ടീഷനുകളുടെ കച്ചവടം.വിവിധ ഫീച്ചറുകൾ ഉള്ള എസികൾ വിപണിയിൽ എത്തിക്കഴിഞ്ഞു.