'അലങ്കോലപ്പെടുത്തിയാല്‍ വിലക്ക്'; സ്കൂൾ മേളകളിലെ പ്രതിഷേധങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ പൊതുവിദ്യാഭ്യാസ വകുപ്പ്

സ്കൂൾ കായികമേള സമാപനത്തിലെ സംഘർഷത്തിൽ അധ്യാപകർക്കെതിരെ അന്വേഷണ കമ്മീഷൻ നടപടിക്ക് ശിപാർശ ചെയ്തു

Update: 2025-01-02 08:09 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: സ്കൂൾ മേളകൾ അലങ്കോലപ്പെടുത്തിയാൽ വിലക്കടക്കമുള്ള നടപടികളിലേക്ക് കടക്കാൻ വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ സ്കൂൾ കായികമേള സമാപനവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ 5 അധ്യാപകർക്കെതിരെ വകുപ്പുതല നടപടിയെടുക്കും. മൂന്നംഗ അന്വേഷണസമിതിയുടെ ശിപാർശ അംഗീകരിച്ച് നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. നാവാമുകുന്ദ സ്കൂളിലെയും മാർ ബേസിൽ സ്കൂളിലെയും അധ്യാപകർക്കെതിരെയാണ് വകുപ്പുതല നടപടി ഉണ്ടാവുക.

വിദ്യാഭ്യാസ വകുപ്പിന്‍റെ കലാ,കായികമേളകൾ അലങ്കോലപ്പെടുത്തുന്ന സമീപനം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കർശന ശിക്ഷയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി ഉത്തരവിറക്കിയത്. മേളകൾ അലങ്കോലപ്പെടുത്തുന്ന സ്കൂളുകളെ വരും വർഷങ്ങളിൽ വിലക്കും. സ്കൂൾ കായികോത്സവത്തിലും കലോത്സവത്തിലും ഇത് ബാധകമായിരിക്കും. എറണാകുളത്ത് നടന്ന കായികോത്സവ സമാപന ദിനത്തിൽ ബോധപൂർവം പ്രശ്നമുണ്ടാക്കാൻ ചില സ്കൂളുകളിലെ അധ്യാപകർ ശ്രമിച്ചെന്ന് വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു.

അന്വേഷണസമിതിയുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ മാതൃകാപരമായ നടപടി 5 അധ്യാപകർക്കെതിരെ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. കുട്ടികൾ പ്രതിഷേധിക്കുമ്പോൾ അവരെ നിയന്ത്രിക്കുന്നതിന് പകരം ഉത്തരവാദിത്വത്തിൽ നിന്ന് അധ്യാപകർ ഒഴിഞ്ഞു മാറിയാൽ കർശന നടപടി ഉണ്ടാകും. ആക്ഷേപം ഉണ്ടെങ്കിൽ മാന്വൽ പ്രകാരം അറിയിക്കാനുള്ള സൗകര്യം ഉണ്ടെന്ന് ഉത്തരവിൽ പറയുന്നു. കായികമേളയിലെ സംഘർഷം അന്വേഷിച്ച സമിതി കലോത്സവത്തിന്‍റെ സുഗമമായ നടത്തിപ്പ് കൂടി കണ്ടാണ് നിർദേശങ്ങൾ സമർപ്പിച്ചത്. എല്ലാ നിർദേശങ്ങളും പൂർണമായി പാലിച്ചായിരിക്കും കലോത്സവം നടത്തിപ്പ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News