'ചെറിയ പ്രശ്‌നങ്ങളെ പെരുപ്പിച്ച് കാട്ടി'; കോട്ടൺ ഹിൽ സ്‌കൂളിലെ റാഗിംഗിൽ ഡി.ഡി.ഇ റിപ്പോർട്ട് കൈമാറി

സ്‌കൂളിൽ ലഹരി മരുന്ന് ഉപയോഗം ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ട്

Update: 2022-07-27 11:21 GMT
Advertising

തിരുവനന്തപുരം: കോട്ടൺഹിൽ സ്‌കൂളിലെ റാഗിംഗ് പരാതിയിൽ വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് കൈമാറി. ചെറിയ പ്രശ്‌നങ്ങളെ പെരുപ്പിച്ച് കാട്ടിയെന്നും പരാതിക്ക് പിന്നിൽ ദുരുദ്ദേശം ഉണ്ടോ എന്ന് സംശയമുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. സ്‌കൂളിൽ ലഹരി മരുന്ന് ഉപയോഗം ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോർട്ട് സ്‌കൂളിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് നിർദേശിച്ചു. സിസി ടിവി കാമറകൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പറഞ്ഞു. അക്രമികളെ കണ്ടെത്താൻ നടത്തി വ്യാപക തെരച്ചിൽ വിദ്യാർത്ഥികളെ പരിഭ്രാന്തരാക്കിയെന്നും ഓൺലൈനിൽ പ്രചരിക്കുന്ന വാർത്തയ്ക്കക്ക് പിന്നിൽ ദുരുദ്ദേശമെന്ന് സംശയമുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കണമെന്നും സ്‌കൂളിലെ അധ്യാപക പരിശോധനയും യൂണിഫോമും നിർബന്ധമാക്കണമെന്നും നിർദ്ദേശിച്ചു.

റാഗിംഗ് പരാതിയിൽ അന്വേഷണത്തിന് ജൂലൈ 25നാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരുന്നത്. 5, 6 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് പരാതിയുമായി രംഗത്തെത്തിയിരുന്നത്. പിന്നാലെ പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകുകയായിരുന്നു.

കോട്ടൺഹിൽ സ്‌കൂളിൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി ആന്റണി രാജുവിനെ തടഞ്ഞ് രക്ഷിതാക്കൾ പ്രതിഷേധിച്ചിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ റാഗ് ചെയ്തു എന്നാണ് പരാതി. വിഷയം സ്‌കൂൾ അധികൃതരെ അറിയിച്ചപ്പോൾ പരാതി വ്യാജമാണെന്നും സ്‌കൂളിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നുമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണമെന്ന് രക്ഷിതാക്കൾ പറഞ്ഞിരുന്നു.\


Full View


Deputy Director of Education handed over report on ragging complaint at Cottonhill School.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News