ഭാര്യ ചിതയിലേക്കും തെരഞ്ഞെടുപ്പിലേക്കും ചാടുന്നത് ആചാരം. ആദ്യത്തേത് സതി, രണ്ടാമത്തേത് കൊതി; ആക്ഷേപവുമായി സെക്രട്ടറിയേറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി
പോസ്റ്റിന് മറുപടിയുമായി സെക്രട്ടറിയേറ്റിലെ മറ്റൊരു ജീവനക്കാരി രംഗത്തെത്തി
തൃക്കാക്കര: ഭർത്താവ് മരിച്ചാൽ ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ ആക്ഷേപിച്ച് സെക്രട്ടറിയേറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി. ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടുന്നത് ആചാരം. തെരഞ്ഞെടുപ്പിലേക്ക് ചാടുന്നത് മറ്റൊരു ആചാരം. അത് സതി, ഇത് കൊതിയെന്നായിരുന്നു ഡെപ്യൂട്ടി സെക്രട്ടറി വക്കം സെനിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സി.പി.എം അനുകൂല സംഘടനാ പ്രവർത്തകനായ സെൻ പ്ലാനിങ് ആൻറ് ഇക്‌ണോമിക് അഫയേഴ്‌സ് വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയാണ് സെൻ.
അതേസമയം പോസ്റ്റിന് മറുപടിയുമായി സെക്രട്ടറിയേറ്റിലെ മറ്റൊരു ജീവനക്കാരി രംഗത്ത് എത്തി. സതിയും ചതിയും കൊതിയും ഒന്നുമല്ല മറിച്ചു സ്ത്രീകളെ ബഹുമാനിക്കാനും, അംഗീകരിക്കാനുമുള്ള മനസ്സില്ല അത്രതന്നെയെന്നായിരുന്നു ജീവനക്കാരിയുടെ മറുപടി.
പോസ്റ്റിന്‍റെ പൂർണരൂപം
ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടുക ഒരു ആചാരം. ഭർത്താവ് മരിച്ചാൽ ഭാര്യ തിരഞ്ഞെടുപ്പിലേക്ക് ചാടുക വേറൊരു ആചാരം. അത് സതി, ഇത് കൊതി