'പൊലീസിൽ നിന്ന് നീതി കിട്ടിയില്ല'; അരീക്കോട് അതിജീവിതയുടെ സഹോദരൻ

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്

Update: 2025-01-12 14:49 GMT
Editor : സനു ഹദീബ | By : Web Desk
Advertising

മലപ്പുറം: അരീക്കോട് കൂട്ടബലാത്സംഗക്കേസിൽ പോലീസിനെതിരെ അതിജീവിതയുടെ സഹോദരൻ. പൊലീസിൽ നിന്ന് തങ്ങൾക്ക് നീതി കിട്ടിയില്ലെന്ന് സഹോദരൻ ആരോപിച്ചു. പ്രതികൾ സഹോദരിയെ പലർക്കും കാഴ്‌ചവെച്ചു. സഹോദരിയെ ബന്ധുക്കൾ ഉൾപ്പെടെ ചൂഷണം ചെയ്തു. സഹോദരിയുടെ 15 പവൻ സ്വർണം പ്രതികളിൽ ചിലർ തട്ടിയെടുത്തു.പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സഹോദൻ ആവശ്യപ്പെട്ടു.

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്. രണ്ട് വർഷം മുൻപ് പലപ്പോഴായി പീഡനത്തിനിരയായെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. മൂന്ന് കേസുകളിലായി കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. ടൂർ പോകാൻ എന്ന വ്യാജേന യുവതിയോട് മഞ്ചേരിയിൽ എത്താൻ പറയുകയും, തുടർന്ന് അരീക്കോട് ഒരു ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് ആദ്യത്തെ കേസ്. മാനന്തവാടിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് രണ്ടാമത്തെ കേസ്. ഒന്നും രണ്ടും പ്രതികൾ കൂട്ടബലാത്സം​ഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. രണ്ട് മാസമായി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ ആണ് യുവതി 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News