കൊല്ലത്ത് യുവാവ് കുത്തേറ്റു മരിച്ചു

പട്ടത്താനം വേപ്പാലുംമൂട് സ്വദേശി ഫിലിപ്പാണ് മരിച്ചത്

Update: 2025-01-12 15:38 GMT
Editor : Shaheer | By : Web Desk
Advertising

കൊല്ലം: കടപ്പാക്കടയിൽ യുവാവ് കുത്തേറ്റു മരിച്ചു. പട്ടത്താനം വേപ്പാലുംമൂട് സ്വദേശി ഫിലിപ്പാണ് മരിച്ചത്. 41 വയസായിരുന്നു. സംഭവത്തിൽ രണ്ടുപേരെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നു വൈകീട്ടാണു സംഭവം. വളർത്തുനായയെയും കൊണ്ട് പാതയോരത്തുകൂടെ ഫിലിപ്പ് പോകുന്നതിനിടെ പ്രതികളിൽ ഒരാൾ കല്ലെറിയുകയായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വാക്കുതർക്കമാണു കത്തിക്കുത്തിൽ കലാശിച്ചത്. സംഭവത്തിൽ പ്രദേശവാസികളായ മനോജ്, ജോൺസൻ എന്നിവരാണു പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന റാഫിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫിലിപ്പിന്റെ മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Summary: Young man stabbed to death at Kadapakkada near Kollam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News