'കൺട്രോൾ റൂമിലിരിക്കുന്നവർ തീരുമാനിക്കും നോട്ടീസ് അയക്കണോ വേണ്ടേയെന്ന്, അല്ലെങ്കിൽ വലിയ നഷ്ടം മന്ത്രിമാർക്കും എം.എൽ.എമാർക്കുമായിരിക്കും'; വിമർശനവുമായി പൊതുപ്രവർത്തകൻ

മന്ത്രിമാർക്ക് അമിത വേഗതയ്ക്ക് പത്തുവട്ടം പിഴ ഈടാക്കിയാൽ ചുരുങ്ങിയത് 10,000 രൂപ പോകുമെന്നും അത് അവരുടെ കയ്യിൽ നിന്നാണോ പൊതുഖജനാവിൽ നിന്നാണോ പോകുന്നതെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ഡിജോ കാപ്പൻ

Update: 2023-04-19 11:40 GMT

Dijo Kappan

Advertising

എ.ഐ കാമറകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ ശേഖരിച്ച ശേഷം പിഴ ഈടാക്കുന്ന രീതിക്കെതിരെ വിമർശനവുമായി പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ. വിവിധ നിയമലംഘന ദൃശ്യങ്ങൾ അധികൃതർ കണ്ട ശേഷം അവർ തിരഞ്ഞെടുത്തവർക്ക് നോട്ടീസ് അയക്കുന്ന രീതിയെയാണ് ഇദ്ദേഹം മീഡിയവണുമായി സംസാരിക്കവേ വിമർശിച്ചത്. 'ഒരു നിയമലംഘനത്തിന്റെ ദൃശ്യം കാമറയിൽ പകർത്തപ്പെട്ടാൽ കൺട്രോൾ റൂമിലിരിക്കുന്ന എം.വി.ഡി ഉദ്യോഗസ്ഥരും കെൽട്രോൺ ഉദ്യോഗസ്ഥരുമാണ് അവർക്ക് പിഴ ഈടാക്കി നോട്ടീസ് നോട്ടീസ് അയക്കണോ വേണ്ടേയെന്ന് തീരുമാനിക്കുക. കാമറ ചിത്രം പകർത്തുന്ന മുറയ്ക്ക് ഓട്ടോമാറ്റിക്കായി നോട്ടീസ് അയച്ചാൽ ഈ നിയമം നിർമിച്ച മന്ത്രിമാർക്കും എം.എൽ.എമാർക്കുമായിരിക്കും വലിയ നഷ്ടം വരിക. എന്നാൽ ഇവിടെയങ്ങനെയല്ല. നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കണം' അദ്ദേഹം ചൂണ്ടിക്കാട്ടി.

നാട് മുഴുവൻ പരിപാടികളേൽക്കുന്ന മന്ത്രിമാർക്ക് അമിത വേഗതയ്ക്ക് പത്തുവട്ടം പിഴ ഈടാക്കിയാൽ ചുരുങ്ങിയത് 10,000 രൂപ പോകുമെന്നും അത് അവരുടെ കയ്യിൽ നിന്നാണോ പൊതുഖജനാവിൽ നിന്നാണോ പോകുന്നതെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി അവർക്ക് പിഴ ഈടാക്കുന്നില്ലെങ്കിൽ നിയമം നിർമിച്ചവർ തന്നെ അത് ലംഘിക്കുന്നവരാകുമെന്നും വിമർശിച്ചു.

ഇരുചക്രവാഹനങ്ങളിൽ കൈക്കുഞ്ഞുമായി പോകുന്നതിനെതിരെ പിഴ ഈടാക്കുന്നത് ഏറെ വിമർശനത്തിന് ഇടയാക്കുമെന്നും ഇതിന് ഇളവ് നൽകേണ്ടി വരുമെന്നും ഡിജോ കാപ്പൻ പറഞ്ഞു. നിയമം യഥാക്രമം നടപ്പാക്കിയാൽ കഴിഞ്ഞ കാലങ്ങളിൽ നിരവധി പേരുടെ ജീവൻ നഷ്ടമായ സാഹചര്യം ഇല്ലാതാക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാമറകൾ സാർവത്രികമായാൽ നിയമം ലംഘിക്കാൻ ജനങ്ങൾ ഭയക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും പറഞ്ഞു. രക്തദാനത്തിന് പോകുന്ന ഒരാൾക്ക് അമിത വേഗതയ്ക്ക് മൂന്നു വട്ടം പിഴ ഈടാക്കാൻ കഴിയില്ലെന്നും ഒരേ കുറ്റത്തിന് വീണ്ടും ശിക്ഷിക്കാൻ വകുപ്പില്ലെന്നും ഡിജോ ഓർമിപ്പിച്ചു. എ.ഐ കാമറകൾ ഉപയോഗിക്കുന്ന മിക്ക നാടുകളിലും ഓട്ടോമാറ്റിക്കായി പിഴയുടെ നോട്ടീസ് നൽകുന്ന രീതിയാണുള്ളത്.

Full View

Public activist Dijo Kappan has criticized the method of collecting fines After Collecting footage using AI cameras

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News