നയതന്ത്ര സ്വര്‍ണക്കടത്ത്; കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വർണ്ണം ഇ.ഡി കണ്ടുകെട്ടി
പ്രതികളിൽ നിന്ന് പിടികൂടിയ 14.98 ലക്ഷം രൂപയും കണ്ടുകെട്ടി ഇ.ഡി ഉത്തരവിറക്കി.
Update: 2021-09-15 12:32 GMT
നയതന്ത്ര സ്വർണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വർണ്ണം ഇ.ഡി കണ്ടുകെട്ടി. പ്രതികളിൽ നിന്ന് പിടികൂടിയ 14.98 ലക്ഷം രൂപയും കണ്ടുകെട്ടി ഇ.ഡി ഉത്തരവിറക്കി. സരിത്തിൽ നിന്ന് കണ്ടെത്തിയ പണമാണ് കണ്ടുകെട്ടിയത്.ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടിരൂപ ഇ.ഡി നേരത്തെ കണ്ട് കെട്ടിയിരുന്നു.
കള്ളക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണ് സ്വർണ്ണത്തിനായി നിക്ഷേപിച്ചതെന്നാണ് ഇ.ഡി കണ്ടെത്തൽ. പണം നിക്ഷേപിച്ച ഒമ്പതുപേർക്ക് ഇ.ഡി നോട്ടീസയച്ചു. കേസില്‍ നേരത്തെ അറസ്റ്റിലായ റബിൻസ്, അബ്ദു, പി.ടി അബദുൾ ഹമീദ്, ഷൈജൽ, കുഞ്ഞുമുഹമ്മദ്, ഹംജത് അലി, റസൽ, അൻസിൽ, ഷമീർ എന്നീ പ്രതികൾക്കാണ് നോട്ടീസ്.