സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ അന്തരിച്ചു
യോദ്ധ, ഗാന്ധർവ്വം, നിർണയം തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു
മുംബൈ: പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. യോദ്ധ, ഗാന്ധർവ്വം, നിർണയം തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. യോദ്ധ എന്ന സിനിമയിലൂടെ എആർ റഫ്മമാനെ മലയാളികള്‍ക്ക് പരിജയപ്പെടുത്തി.
നിരവധി ഹിന്ദി സിനിമകളും സംവിധാനം ചെയ്തു. 1990 ൽ ഇറങ്ങിയ വ്യൂഹത്തിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ അരങ്ങേറ്റം. ജോണി എന്ന ചിത്രത്തിന് മികച്ച കുട്ടികൾക്കുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 'സ്നേഹപൂർവ്വം അന്ന' ആയിരുന്നു അവസാനത്തെ മലയാള ചിത്രം. അച്ഛന്‍ ശിവന്‍ തയ്യാറാക്കിയ ഡോക്യമെന്‍ററികളില്‍ പ്രവർത്തിച്ചാണ് സിനിമ ലോകത്തേക്ക് പ്രവേശിച്ചത്.
സംഗീത് ശിവൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. വൈവിധ്യമാർന്ന തലങ്ങളിലേക്കു ചലച്ചിത്രകലയെ വളർത്തിയ ശ്രദ്ധേയനായ സംവിധായകനായിരുന്നു സംഗീത് ശിവൻ. വ്യത്യസ്ത ഭാഷകളിൽ, അപരിചിതമായ ഇതിവൃത്തങ്ങൾ മുൻനിർത്തി സിനിമകളെടുത്ത സംഗീത് ശിവൻ ഛായഗ്രഹണരംഗത്തും സംവിധാനരംഗത്തും മികവുറ്റ വ്യക്തിമുദ്ര പതിപ്പിച്ചു. അതേഹത്തിൻ്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് വലിയ നഷ്ടമാണെന്നും പിണറായി വിജയൻ പറഞ്ഞു.