വിമത പ്രവർത്തനം: കണ്ണൂർ കോർപറേഷൻ കൗൺസിലർ പികെ രാഗേഷിനെ കോൺഗ്രസ് പുറത്താക്കി

യുഡിഎഫ് പ്രവർത്തകരായ ബാങ്ക് ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള നിരവധി വിവാദങ്ങൾ ബാങ്കുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു

Update: 2023-05-15 10:32 GMT
Editor : banuisahak | By : Web Desk
Advertising

കണ്ണൂർ: കണ്ണൂർ കോർപറേഷൻ കൗൺസിലർ പി കെ രാഗേഷിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തിയതിനാണ് നടപടി. കോൺഗ്രസിന്റെ പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടതായും ഡി സി സി പ്രസിഡന്റ് അറിയിച്ചു. 

ഇന്നലെ നടന്ന ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെ തോൽപ്പിച്ച് വിമത വിഭാഗമായ സഹകരണ ജനാധിപത്യ മുന്നണി ഭരണം പിടിച്ചെടുത്തിരുന്നു. കോൺഗ്രസ് കൗൺസിലർ കൂടിയായ പി.കെ രാജേഷ് പിന്തുണക്കുന്ന വിമത വിഭാഗമാണ് സഹകരണ ജനാധിപത്യ മുന്നണി. ഒൻപത് സീറ്റുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഴുവൻ സ്ഥാനാർത്ഥികളും പരാജയപ്പെടുകയും ചെയ്തിരുന്നു. 

1985 മുതൽ ഈ ബാങ്കിന്റെ ഭരണം യുഡിഎഫിനാണ്. 2013 മുതൽ ഭരണം പികെ രാഗേഷിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാങ്കിന്റെ പ്രസിഡന്റായി രാഗേഷിന്റെ സഹോദരൻ പികെ രഞ്ജിത്തിനെ തെരഞ്ഞെടുക്കുകയും ചെയ്‌തിരുന്നു.

2018 മുതൽ ബാങ്കിന്റെ നിയന്ത്രണം യുഡിഎഫിന്റെ കയ്യിൽ നിന്ന് പൂർണമായും പിടിവിട്ടു. തുടർന്ന് പികെ രാഗേഷിനെ പിന്തുണക്കുന്ന വിഭാഗമാണ് ഭരണം നിലനിർത്തിയിരുന്നത്. പിന്നാലെ, യുഡിഎഫ് പ്രവർത്തകരായ ബാങ്ക് ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള നിരവധി വിവാദങ്ങൾ ബാങ്കുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു.

വിഷയം പരിഹരിക്കാനും തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുന്നത് സംബന്ധിച്ചുമുള്ള നിരവധി ചർച്ചകൾ ബാങ്ക് രാഗേഷുമായി നടത്തിയിരുന്നു. എന്നാൽ, രാഗേഷ് വഴങ്ങിയില്ല. ഇതോടെയാണ് നടപടി. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News