നിരോധനത്തിന്റെ ഉമ്മാക്കി കാട്ടി മുസ്‌ലിം സമുദായത്തെ പേടിപ്പിക്കേണ്ട: മഅ്ദനി
''ബീഫും കോഴിയും ആടും എല്ലാം നിരോധിച്ചാലും ആകാശത്ത് നിന്ന് വീഴുന്ന മഴത്തുള്ളികളുണ്ടെങ്കിൽ ഞങ്ങൾക്ക് ജീവിക്കാൻ കഴിയും പുഴയിലൂടെ ഒഴുകുന്ന വെള്ളമുണ്ടെങ്കിൽ ഞങ്ങൾക്ക് ജീവിക്കാൻ കഴിയുമെന്ന് കാണിച്ചുകൊടുക്കാനുള്ള ചങ്കുറപ്പും ജീവിതപരിചയവുമുള്ളവരാണ് മുസ്‌ലിംകൾ''
നിരോധനത്തിന്റെ ഉമ്മാക്കി കാട്ടി മുസ്‌ലിം സമുദായത്തെ പേടിപ്പിക്കേണ്ടെന്ന് പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി. അല്ലാഹുവിൽ വിശ്വസിച്ച് പ്രവാചകനെ പിന്തുടർന്ന് കൊല്ലത്തിൽ 30 ദിവസം നോമ്പ് നോൽക്കുന്ന വിശ്വാസിക്ക് ഫാഷിസത്തിന്റെ കുടകൊണ്ട് തടഞ്ഞുനിർത്താനാവാത്ത ആകാശത്ത് നിന്ന് പെയ്യുന്ന മഴകൊണ്ട് ജീവിച്ചുപോവാനാവുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
റമദാന്റെ തൊട്ടുമുമ്പ് ചില നിരോധനങ്ങൾ കൊണ്ടുവന്ന് മുസ്‌ലിംകളെ ഭയപ്പെടുത്താൻ നോക്കേണ്ട. ബീഫും കോഴിയും ആടും എല്ലാം നിരോധിച്ചാലും ആകാശത്ത് നിന്ന് വീഴുന്ന മഴത്തുള്ളികളുണ്ടെങ്കിൽ ഞങ്ങൾക്ക് ജീവിക്കാൻ കഴിയും പുഴയിലൂടെ ഒഴുകുന്ന വെള്ളമുണ്ടെങ്കിൽ ഞങ്ങൾക്ക് ജീവിക്കാൻ കഴിയുമെന്ന് കാണിച്ചുകൊടുക്കാനുള്ള ചങ്കുറപ്പും ജീവിതപരിചയവുമുള്ളവരാണ് മുസ്‌ലിംകളെന്ന കാര്യത്തിൽ സംശയമില്ല-മഅ്ദനി പറഞ്ഞു.