ആംബുലന്‍സിനായി കാത്തുനിന്നിരുന്നെങ്കില്‍ ആ ജീവന്‍ നഷ്ടപ്പെട്ടേനെ.. ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അഭിനന്ദിച്ച് ഡോക്ടര്‍
ഡോമിസിലറി കെയർ സെന്ററില് നിന്നും ആശുപത്രിയിലേക്ക് കഷ്ടിച്ച് 100 മീറ്ററാണ് ദൂരം. അവസരോചിതമായി ഇടപെട്ട രേഖയ്ക്കും അശ്വിനും ഡോക്ടറുടെ അഭിനന്ദനം
ആലപ്പുഴയില്‍ കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അഭിനന്ദിച്ച് രോഗിക്ക് പ്രാഥമിക ചികിത്സ നല്‍കിയ ഡോക്ടര്‍. ഡോമിസിലറി കെയർ സെന്ററില് നിന്നും സഹകരണ ആശുപത്രിയിലേക്ക് കഷ്ടിച്ച് 100 മീറ്ററാണ് ദൂരം. ആംബുലന്‍സിന് വേണ്ടി കാത്തു നിന്നിരുന്നെങ്കില്‍ 36 വയസുള്ള ഒരു ജീവന്‍ നഷ്ടപ്പെട്ടേനെ. രോഗിയുടെ ജീവൻ രക്ഷിച്ചത് രേഖയുടെയും അശ്വിന്‍റെയും അവസരോചിത ഇടപെടലും ധൈര്യവുമാണെന്ന് സാഗര സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ വിഷ്ണു ജിത്ത് ആര്‍ പറഞ്ഞു.
കോവിഡ് രോഗിയുമായി രണ്ട് പേര്‍ ബൈക്കില്‍ ആശുപത്രിയിലേക്ക് പോകുന്ന ചിത്രം പുറത്തുവന്ന ആദ്യ മണിക്കൂറില്‍ വലിയ വിമര്‍ശനം ഉയരുകയുണ്ടായി. ആംബുലന്‍സ് എത്തിയില്ലെന്നും ഇത് വീഴ്ചയാണെന്നുമുള്ള തരത്തിലായിരുന്നു വിമര്‍ശനം. എന്നാല്‍ ഗുരുതരാവസ്ഥയിലായ രോഗിയുമായി ആംബുലന്‍സ് വരാന്‍ കാത്തുനില്‍ക്കാതെ, തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കിട്ടിയ ബൈക്കുമായി പോവുകയായിരുന്നുവെന്ന് രേഖയും അശ്വിനും പറഞ്ഞു. കോവിഡ് രോഗികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ വന്ന ആ സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു.
ഡോക്ടറുടെ കുറിപ്പ്
കോവിഡ് രോഗിയെ ബൈക്കിൽ ചികിത്സയ്ക്ക് കൊണ്ട് പോയത്രേ. അതും ഈ കേരളത്തിൽ...!!!
ഇതാണ് സംഭവിച്ചത്.....
ഇവർ ബൈക്കിൽ എത്തിച്ചത് സാഗര സഹകരണ ആശുപത്രി, പുന്നപ്രയിലേക്കാണ്. ആദ്യം പേഷ്യന്‍റിനെ കണ്ടതും ചികിത്സ നൽകിയതും കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ആയി വർക്ക് ചെയ്യുന്ന ഞാനാണ്..
ആദ്യം കണ്ട കാഴ്ച ബൈക്കില്‍ പിപിഇ ധരിച്ചു രണ്ട് പേർ..
നടുവിലായി രോഗി...
കണ്ടപ്പോൾ തന്നെ എമർജൻസി ആണെന്ന് മനസിലായി.
പേഷ്യന്‍റിനെ അകത്തേക്കു കിടത്തി..
പകുതി അബോധാവസ്ഥയിലായിരുന്നു രോഗി..
പള്‍സ് റേറ്റ്, റെസ്പിറേറ്ററി റേറ്റ് കൂടുതലായി നിൽക്കുന്നു..
ഓക്സിജൻ സാച്ചുറേഷന്‍ കുറവ്...
ഉടനെ തന്നെ വേണ്ട ചികിത്സ നൽകി....
എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു...
അപ്പോഴാണ് അറിയുന്നത്
ഡോമിസിലറി കെയർ സെന്ററിലെ രോഗി ആണെന്നും കൊണ്ടുവന്ന രണ്ട് പേരും സന്നദ്ധപ്രവർത്തകർ ആണെന്നും രാവിലെ ഭക്ഷണം നൽകാൻ പോയപ്പോൾ ആണ് രോഗിയുടെ ഈ അവസ്ഥ കണ്ടതെന്നും..
ഉടനെ തന്നെ ആംബുലൻസ് വിളിച്ചു എന്നും പറഞ്ഞു
എന്നാൽ ആംബുലൻസ് എത്താൻ കാത്തു നിൽക്കാതെ കിട്ടിയ വണ്ടിയിൽ കയറി, 100 മീറ്റര്‍ ദൂരം കഷ്ടിച്ച് ഇല്ലാത്ത സഹകരണ ആശുപത്രിയിലേക്കു കൊണ്ട് വന്നതെന്നും..
അവർ കാട്ടിയ ധൈര്യത്തോട് ബഹുമാനം തോന്നി.
ഒരു പക്ഷെ അവർ ആംബുലൻസിനു വേണ്ടി കാത്തു നിന്നിരുന്നേൽ 36 വയസുള്ള ഒരു ജീവൻ നഷ്ടപ്പെട്ടേനെ....
വേണ്ട പ്രാഥമിക ചികിത്സ നൽകി കഴിഞ്ഞപ്പോൾ രോഗിയ്ക്ക് ബോധം വന്നു തുടങ്ങി..
പ്രശ്നങ്ങൾ ചോദിച്ചപ്പോൾ ചെറിയൊരു നെഞ്ച് വേദനയും ഉണ്ടെന്ന് പറഞ്ഞു.
ഉടൻ തന്നെ ഇസിജി എടുത്തു.. ഇസിജിയിലും കുഴപ്പമില്ല..
അപ്പോഴേക്കും രോഗിയെ കൊണ്ട് പോകാനുള്ള ആംബുലൻസും എത്തി.
ജനറൽ ഹോസ്പിറ്റലിലേക്ക് രോഗിയെ ഷിഫ്റ്റ് ചെയ്തു.
അവസരോചിതമായി ഇടപെട്ട് ഒരു കോവിഡ് രോഗിയുടെ ജീവൻ രക്ഷിക്കാൻ പ്രവർത്തിച്ച, സന്നദ്ധ പ്രവർത്തകരായ അശ്വിനും രേഖയ്ക്കും അഭിനന്ദനങ്ങൾ.
കോവിഡ് രോഗിയെ ബൈക്ക് ൽ ചികിത്സയ്ക്ക് കൊണ്ട് പോയത്രേ... അതും ഈ കേരളത്തിൽ...!!!
ഇതാണ് സംഭവിച്ചത്.....
ഇവർ ബൈക്ക് ൽ...
Posted by Vishnu Jith R on Friday, May 7, 2021