വിവാഹേതരബന്ധങ്ങളിലെ ഗാര്‍ഹിക പീഡനം: പരാതികള്‍ കൃത്യമായി അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി കമ്മീഷണര്‍

എറണാകുളം ഫ്ലാറ്റ് പീഡനക്കേസ് അന്വേഷണത്തിൽ തുടക്കത്തിൽ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് പൊലീസ്.

Update: 2021-06-11 05:28 GMT
By : Web Desk
Advertising

എറണാകുളം ഫ്ലാറ്റ് പീഡനക്കേസ് അന്വേഷണത്തിൽ തുടക്കത്തിൽ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് പൊലീസ്. പരാതി ലഭിച്ചയുടൻ വേണ്ട ശ്രദ്ധ നൽകിയില്ലെന്ന് കൊച്ചി സിറ്റി കമ്മീഷണർ നാഗരാജു പറഞ്ഞു. വീടുകളിലെ കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക ദൗത്യം ഏറ്റെടുക്കുമെന്നും കമ്മീഷണർ അറിയിച്ചു.

ഏപ്രില്‍ എട്ടിനാണ് മാര്‍ട്ടിനെതിരെ ആദ്യ പരാതി പൊലീസിന് ലഭിക്കുന്നത്. ആ ഘട്ടത്തില്‍ അന്വേഷണം നടത്തുകയും തൃശൂരില്‍ അന്വേഷണത്തിനായി സംഘം പോകുകയും ചെയ്തിരുന്നു. പിന്നീട് കോവിഡ് വ്യാപനവും തുടര്‍ന്നു വന്ന ലോക്ക്ഡൌണും അന്വേഷണം മന്ദഗതിയിലാക്കി. തുടര്‍ന്ന് ഇന്നലെ രാത്രിയാണ് മാര്‍ട്ടിന്‍ പൊലീസ് പിടിയാകുന്നത്. അറസ്റ്റിലായ മാർട്ടിൻ ജോസഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. തൃശൂർ മെഡിക്കൽ കോളജ് പോലീസ് ഇൻസ്പെക്ടർ എ. അനന്തലാൽ, എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ നിസാർ. എ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി മാർട്ടിനു പുറമെ പ്രതിയെ സഹായിച്ച മൂന്നു പേർ പിടിയിലായിട്ടുണ്ട്. സുഹൃത്തുക്കളായ ധനേഷ്, ശ്രീരാഗ്, ജോണ്‍ ജോയ് എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിനെതിരെ കഞ്ചാവ് കേസുകൾ ഉൾപ്പെടെ നിലവിൽ ഉണ്ട്.

മാര്‍ട്ടിന്‍റെ  സാമ്പത്തിക സ്രോതസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തും. ആഢംബര ജീവിതത്തിന് ഇത്രയും പണം എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്നും അന്വേഷിക്കും. മാര്‍ട്ടിനെതിരെ മറ്റൊരു പെണ്‍കുട്ടിയും പരാതി നല്‍കിയിട്ടുണ്ട്- അക്കാര്യവും വിശദമായി അന്വേഷിക്കും.

വിവാഹ വിവാഹേതര ബന്ധത്തിലെ പീഡന പരാതികളിൽ ശക്തമായ അന്വേഷണം ഉണ്ടാകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കാരണം കൊച്ചി പോലുള്ള സിറ്റിയില്‍ ഇത്തരം വിവാഹേതര ലിവിംഗ് റ്റു ഗെദര്‍ ബന്ധങ്ങളും അതുമായി ബന്ധപ്പെട്ട പരാതികളും കൂടുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറയുന്നു. ഓരോ ദിവസവും നിരവധി പരാതികള്‍ വരുന്നു. അതിന്റെ തീവ്രത ദിവസംതോറും കൂടിവരികയാണ്. ഇത്തരം പരാതികളൊക്കെ വരുദിവസങ്ങളില്‍ കൃത്യമായി അന്വേഷിക്കും. അതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Full View


Tags:    

By - Web Desk

contributor

Similar News