വാഹനങ്ങള്‍ തുരുമ്പെടുത്തു തുടങ്ങി: ലോക്ഡൗൺ ഇളവ് ആവശ്യപ്പെട്ട് ഡ്രൈവിങ് സ്കൂളുകള്‍
ഒരു വാഹനത്തിൽ രണ്ടു പേരെ ഇരുത്തിയെങ്കിലും ഡ്രൈവിംഗ് പരിശീലിപ്പിക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
കോവിഡിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തി മാസങ്ങള്‍ പിന്നിട്ടതോടെ ദുരിതത്തിലാണ് സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂള്‍ നടത്തിപ്പുകാര്‍. ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കുകയും ലോക് ഡൗണ്‍ ഇളവുകളില്‍ ഡ്രൈവിങ് സ്കൂള്‍ മേഖലയെ ഉള്‍പ്പെടുത്തണമെന്നുമാണ് ഇവരുടെ ആവശ്യം.
ഒന്നാംഘട്ട ലോക് ഡൗണിലെ പ്രതിസന്ധി അകലും മുമ്പേ രണ്ടാംഘട്ട ലോക് ഡൗണും എത്തിയതോടെ ഡ്രൈവിങ് സ്കൂള്‍ നടത്തിപ്പുകാരുടെയും പരിശീലകരുടെയും ദുരിതം ഇരട്ടിയായി. വായ്പയെടുത്ത് വാങ്ങിയ വാഹനങ്ങളുടെ കുടിശ്ശിക അടച്ച് തീര്‍ക്കാനുള്ളവരാണ് ഏറെയും. ഓഫീസുകൾ അടഞ്ഞുകിടക്കുകയാണെങ്കിലും വാടകയും കൃത്യമായി അടക്കേണ്ടി വരുന്നു.
പരിശിലനത്തിനായി ഉപയോഗിച്ചിരുന്ന വാഹനങ്ങൾ തുരുമ്പെടുത്ത് തുടങ്ങി. അനുമതി ലഭിച്ച് വാഹനങ്ങൾ ഓടിച്ചു തുടങ്ങണമെങ്കിൽ അറ്റകുറ്റപണി അനിവാര്യമായിരിക്കുകയാണ്.
ഡ്രൈവിങ് പഠിക്കാന്‍ സഹായത്തിനായി നിരവധി പേര്‍ സമീപിക്കുന്നതുണ്ട്. ഒരു വാഹനത്തിൽ രണ്ടു പേരെ ഇരുത്തിയെങ്കിലും ഡ്രൈവിംഗ് പരിശീലിപ്പിക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.