രാസലഹരി കേസ്; തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ റിപ്പോർട്ട് തേടി കോടതി
ഒളിവിൽ തുടർന്ന് തൊപ്പിയും സുഹൃത്തുക്കളും
Update: 2024-11-29 12:44 GMT
കൊച്ചി: രാസലഹരി കേസിൽ ഒളിവിലുള്ള യൂട്യൂബർ 'തൊപ്പി' എന്ന നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ റിപ്പോർട്ട് തേടി കോടതി. ഡിസംബർ നാലിനകം റിപ്പോർട്ട് നൽകാൻ പാലാരിവട്ടം പൊലീസിനോട് കോടതി നിർദേശിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷയിൽ റിപ്പോർട്ട് തേടിയത്.
തൊപ്പിയുടെ കൊച്ചിയിലെ താമസസ്ഥലത്ത് നിന്നും രാസലഹരി പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ യൂട്യൂബർ ഒളിവിൽ പോവുകയായിരുന്നു. സുഹൃത്തുക്കളായ മൂന്ന് യുവതികളും ഒളിവിലാണ്.
പാലാരിവട്ടം പൊലീസാണ് തൊപ്പിയുടെ തമ്മനത്തെ വസതിയിൽ വെച്ച് രാസലഹരിയായ എംഡിഎംഎ കണ്ടെത്തിയത്. കേസിൽ തൊപ്പിക്കെതിരെയും മൂന്ന് സുഹൃത്തുക്കൾക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.