മരുന്നുമാറി കുത്തിവെപ്പ്; പതിനൊന്നുകാരൻ ആശുപത്രിയിൽ, നഴ്സുമാർക്ക് സസ്പെൻഷൻ

തൈക്കാട് ആശുപത്രിയില്‍ പനിബാധിച്ച് ചികിത്സക്കെത്തിയ ആറാം ക്ലാസ് വിദ്യാർഥിക്കാണ് മരുന്നുമാറി കുത്തിവെച്ചത്.

Update: 2024-08-03 15:58 GMT
Advertising

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ 11 വയസുകാരന് മരുന്നുമാറി കുത്തിവെച്ചതായി പരാതി. കുത്തിവെപ്പിന് പിന്നാലെ കുട്ടിക്ക് ഛര്‍ദിയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിക്കാണ് മരുന്നുമാറി കുത്തിവെച്ചത്. കാര്‍ഡിയാക് ഐ.സി.യുവില്‍ തുടരുന്ന കുട്ടിയുടെ നില ഗുരുതരമാണ്.

കഴിഞ്ഞ മാസം 30ന് പനിയുമായി ചികിത്സക്കെത്തിയ കുട്ടിക്കാണ് തൈക്കാട് ആശുപത്രിയില്‍ കുത്തിവെപ്പെടുത്തത്. രണ്ട് കുത്തിവെപ്പ് അടുപ്പിച്ചെടുത്തതോടെ കുട്ടിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. മറ്റാര്‍ക്കോ നല്‍കാനുള്ള മരുന്ന് മാറി നല്‍കിയതാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ തൈക്കാട് ആശുപത്രിയിലെ രണ്ട് നഴ്സുമാരെ ഡി.എം.ഒയുടെ നിർദേശത്തെ തുടർന്ന് സസ്പെൻഡ് ചെയ്തു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News