കോഴിക്കോട് നഗരത്തില്‍ ലഹരിമരുന്ന് വേട്ട; യുവതിയടക്കം എട്ടുപേരെ ലോഡ്ജില്‍ നിന്ന് കസ്റ്റഡിയിലെടുത്തു

ലഹരി പാർട്ടി നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Update: 2021-08-11 13:08 GMT
Editor : Nidhin | By : Web Desk
Advertising

കോഴിക്കോട് ലോഡ്ജിൽ നിന്നും സിന്തറ്റിക് ലഹരിമരുന്ന് പിടികൂടി. യുവതി ഉൾപ്പടെ എട്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാവൂർ റോഡിലെ ലോഡ്ജിൽ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്. 500 ഗ്രാം ഹാഷിഷും ആറ് ഗ്രാം എം.ഡി.എം ലഹരിമരുന്നുമാണ് പിടികൂടിയത്. പിടിച്ചെടുത്ത ലഹരിമരുന്നുകള്‍ക്ക് വിപണിയില്‍ രണ്ട് ലക്ഷത്തിലേറെ രൂപയുടെ മൂല്യമുണ്ടെന്നാണ് പ്രാഥമികവിവരം. നടക്കാവ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് സംഘം കൂടി പരിശോധയുടെ ഭാഗമായിരുന്നു.

പിടിയിലായവർ എല്ലാവരും കോഴിക്കോട് സ്വദേശികൾ തന്നെയാണ്. നാലുദിവസമായി ഇവർ ലോഡ്ജിൽ മൂന്നു റൂമുകളിലായി താമസിച്ചു വരികയാണെന്ന് പരിസരവാസികൾ പറഞ്ഞു.

പെരുവയല്‍ സ്വദേശി പി.വി. അര്‍ഷാദ്(28) എലത്തൂര്‍ സ്വദേശി പി. അഭിജിത്ത്(26) ചേളന്നൂര്‍ സ്വദേശി എം.എം.മനോജ്(22) വെങ്ങാലി അരഞ്ഞിക്കല്‍ സ്വദേശി കെ. അഭി(26) ബേപ്പൂര്‍ നടുവട്ടം സ്വദേശി എം. മുഹമ്മദ് നിഷാം(26) പെരുമണ്ണ സ്വദേശി കെ.എം. അര്‍ജുന്‍(23) മാങ്കാവ് സ്വദേശി ടി.ടി. തന്‍വീര്‍ അജ്മല്‍(24) മേലാറ്റൂര്‍ സ്വദേശി ടി.പി. ജസീന(22) എന്നിവരാണ് പിടിയിലായത്.

അര്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. പൂച്ച അര്‍ഷാദ് എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. 

പിടിയിലായവര്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.  ഇവർ ലഹരി ഉപയോഗിക്കുന്നവരും കൂടാതെ ലഹരി ഇടപാടുകാർ ആണെന്നും പൊലീസ് വ്യക്തമാക്കി. ലഹരി പാർട്ടി നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News