കരുവന്നൂർ കള്ളപ്പണ കേസിൽ സിപിഎമ്മിനെതിരെ ഇ.ഡി നീക്കം; നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി
തട്ടിപ്പിൽ പാർട്ടിക്കും പങ്കുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം; റിസർവ് ബാങ്കിനും ഇ.ഡി കത്തയച്ചിട്ടുണ്ട്
Update: 2024-04-01 03:30 GMT
ന്യൂഡല്‍ഹി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎമ്മിനെതിരെ ഇ.ഡിയുടെ നീക്കം. സിപിഎമ്മിനെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്, ഇ.ഡി കത്ത് നൽകി. തട്ടിപ്പിൽ പാർട്ടിക്കും പങ്കുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം. റിസർവ് ബാങ്കിനും ഇ.ഡി കത്തയച്ചു.
ബാങ്കിൽ ഇ.ഡി കണ്ടെത്തിയ സിപിഎമ്മിന്റെ അഞ്ച് രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്. സഹകരണ നിയമങ്ങൾ ലംഘിച്ചും, ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ഇ.ഡി ആരോപണം.
Watch Video Report