കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതി; തോമസ് ഐസക്കിന് ഇ.ഡി നോട്ടീസ്
കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിനിടെ കിഫ്ബി സി.ഇ.ഒ, ഡെപ്യൂട്ടി സി.ഇ.ഒ എന്നിവരെ നോട്ടീസ് അയച്ചു വരുത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Update: 2022-07-17 18:04 GMT
കൊച്ചി: മുൻ ധനമന്ത്രി തോമസ് ഐസക്കിന് ഇ.ഡി നോട്ടീസ്. ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാവണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നത്. കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.
കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച് വിദേശത്ത് നിന്നും പണം സ്വീകരിച്ചെന്ന പരാതിയിലാണ് ഇഡിയുടെ അന്വേഷണം. കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിനിടെ കിഫ്ബി സി.ഇ.ഒ, ഡെപ്യൂട്ടി സി.ഇ.ഒ എന്നിവരെ നോട്ടീസ് അയച്ചു വരുത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ മൊഴിയുടെ കൂടെ അടിസ്ഥാനത്തിലാണ് മുൻധനമന്ത്രിയെന്ന നിലയിൽ കിഫ്ബിയിൽ വൈസ് ചെയർമാനായി ചുമതല വഹിച്ച തോമസ് ഐസക്കിനെ ഇ.ഡി ഇപ്പോൾ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്നാണ് സൂചന.