പ്ലസ് വണ്‍ ബാച്ചുകള്‍ വര്‍ധിപ്പിക്കില്ല; സീറ്റുകളുടെ എണ്ണം കൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി

പ്രവേശന നടപടികൾ പൂർത്തീകരിക്കുമ്പോഴേക്കും സീറ്റ് പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി

Update: 2021-09-23 10:21 GMT
Advertising

സംസ്ഥാനത്തെ അണ്‍ എയ്ഡസ് സ്കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ വർധിപ്പിക്കുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ആവശ്യമെങ്കില്‍ സീറ്റ് കൂട്ടുമെന്നും മന്ത്രി പറഞ്ഞു.

പ്രവേശന നടപടികൾ പൂർത്തീകരിക്കുമ്പോഴേക്കും സീറ്റ് പ്രശ്നം പരിഹരിക്കും. ക്ലാസ് തുറന്നു കഴിയുമ്പോള്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കേണ്ട സാഹചര്യമുണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി. 

അതേസമയം, സീറ്റ് മാത്രമാണ് വർധിപ്പിക്കുക, ബാച്ചുകൾ വർധിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഹയര്‍സെക്കന്‍ററി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് ഒക്ടോബര്‍ ഏഴിന് നടക്കും. 465219 അപേക്ഷകളാണ് ആദ്യ അലോട്ട്മെന്‍റില്‍ പരിഗണിച്ചതെന്നും രണ്ട് ലക്ഷം വിദ്യാർഥികള്‍ക്ക് ആദ്യ അലോട്ട്മെന്റില്‍ സീറ്റ് ലഭിച്ചില്ലെന്നും വി. ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News