സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍ തുടങ്ങും; ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15ന് തന്നെ
വിദ്യാർഥികളിലെ പഠന നേട്ടവും സാഹചര്യവും വിലയിരുത്താനുള്ള നാഷനൽ അച്ചീവ്മെൻറ് സർവെ ഈ മാസം 12ന് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
Update: 2021-11-05 06:13 GMT
സംസ്ഥാനത്തെ സ്കൂളുകളിൽ എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് നിശ്ചയിച്ചതിലും നേരത്തെ അധ്യയനം തുടങ്ങാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശിപാർശ. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. ഈ മാസം 15 മുതൽ ആരംഭിക്കാനായിരുന്നു ആദ്യഘട്ടത്തില്‍ നിശ്ചയിച്ചിരുന്നത്.
വിദ്യാർഥികളിലെ പഠന നേട്ടവും സാഹചര്യവും വിലയിരുത്താനുള്ള നാഷനൽ അച്ചീവ്മെൻറ് സർവെ ഈ മാസം 12ന് നടക്കുന്ന സാഹചര്യത്തിലാണ് എട്ടാം ക്ലാസ് വേഗത്തില്‍ പുനരാരംഭിക്കുന്നത്. പ്രധാനമായും മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളെ അടിസ്ഥാനെപ്പടുത്തിയാണ് സർവെ നടത്തുന്നത്. ഗണിതം, ഭാഷ, ശാസ്ത്രം, സാമൂഹ്യശാസ്ത്രം വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സര്‍വെ. എട്ടാം ക്ലാസ് ഒഴികെയുള്ള ക്ലാസുകൾ നവംബർ ഒന്നിന് തുറന്നിരുന്നു. അതേസമയം, ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15 നാകും പുനരാരംഭിക്കുക.