'ഈർക്കിലി സംഘടന'; ആശ വർക്കർമാരുടെ സമരത്തെ വീണ്ടും അധിക്ഷേപിച്ച് എളമരം കരീം

സമരം ആരോഗ്യ വിഭാഗത്തെ പ്രതിസന്ധിയിലാക്കിയെന്നും എളമരം

Update: 2025-02-26 13:12 GMT
Editor : Jaisy Thomas | By : Web Desk
elamaram kareem
AddThis Website Tools
Advertising

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തെ വീണ്ടും അധിക്ഷേപിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം. സമരം ചെയ്യുന്നത് ഈർക്കിലി സംഘടനയാണ്. സമരം ആരോഗ്യ വിഭാഗത്തെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ജോലിയിൽ പ്രവേശിക്കാത്ത ആശാ വർക്കർമാരെ പുറത്താക്കുമെന്ന സർക്കാർ സർക്കുലറിന് പിന്നാലെയാണ് സിഐടിയു നേതാവിന്‍റെ പ്രതികരണം.

ആശമാരുടെ സമരത്തിൽ ന്യായമായ പരിഹാരം ആവശ്യപ്പെടണമെന്നാണ് സിപിഐ നിലപാടെന്ന് സിപഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആശമാരുടെ സമരം എൽഡിഎഫിനെ കടന്നാക്രമിക്കാനുള്ള വടിയാക്കുന്നു. കെ.കെ ശിവരാമന്‍റെ ആരോപണത്തിൽ പ്രതികരിക്കാനില്ല. സിപിഐ തിരുത്തൽ പ്രസ്ഥാനമാണ് എന്ന ഒരു അവാർഡും തങ്ങൾക്ക് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ആശമാരുടെ സമരത്തെ അപഹസിച്ച് സിപിഎം കാണിക്കുന്നത് മാടമ്പിത്തരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സമരം ചെയ്യുന്ന ആശമാരെ മാവോയിസ്റ്റുകൾ എന്ന് ആക്ഷേപിക്കുന്നു. സിപിഎമ്മിന് അധികാരത്തിന്‍റെ അഹങ്കാരം തലയ്ക്കു പിടിച്ചിരിക്കുകയാണ് . സമരത്തിന് കോൺഗ്രസ് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News