ഇലന്തൂർ നരബലി: ഷാഫിയുമായി കൊച്ചിയിൽ അന്വേഷണസംഘം വീണ്ടും തെളിവെടുപ്പ് നടത്തി

ഷാഫിയും പത്മവും ആദ്യം കണ്ടുമുട്ടിയ ദിവസത്തെ റൂട്ട് മാപ്പ് പൊലീസ് പുനരാവിഷ്‌കരിച്ചു

Update: 2022-10-18 15:35 GMT
Advertising

 കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ മുഖ്യപ്രതി ഷാഫിയെ അന്വേഷണസംഘം വീണ്ടും കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഷാഫിയും പത്മവും ആദ്യം കണ്ടുമുട്ടിയ ദിവസത്തെ റൂട്ട് മാപ്പ് പുനരാവിഷ്‌കരിച്ച പൊലീസ് നരബലി നടത്തിയത് അവയവമാറ്റത്തിനാണെന്ന വാദം പൂർണമായും തള്ളി. ഷാഫി കൂട്ടു പ്രതികളെ തെറ്റിദ്ധരിപ്പിച്ചെന്നാണ് നിഗമനം.

പത്മയെ കാണാതായ സെപ്റ്റംബർ 26 ലെ ഷാഫിയുടെ സഞ്ചാര പാതയിലേക്ക് പ്രതിയെ ഇറക്കിയായിരുന്നു പൊലീസിന്റെ തെളിവെടുപ്പ്. പത്മയെ ആദ്യം കണ്ടുമുട്ടിയത് ചിറ്റൂർ റോഡിലെ കൃഷ്ണ ആശുപത്രിക്ക് സമീപം രാവിലെ 9.15നാണെന്നാണ് പ്രതി അറിയിച്ചിരിക്കുന്നത്. പിന്നീട് ഷാഫി ബൈക്കുമായി ഫാഷൻ സ്ട്രീറ്റിലേക്ക് പോയി.സ്കോർപിയോ കാറുമായി 9 25 ഓടെ ചിറ്റൂർ റോഡിലേക്ക് തിരിച്ചെത്തി. കൃഷ്ണ ആശുപത്രിക്ക് സമീപം കാത്തുനിന്ന പത്മയെ ഇവിടെ വെച്ചാണ് ഇലന്തൂരിലേക്ക് കൊണ്ടുപോയത് കൊലപാതകം നടന്ന ദിവസത്തെ കൊച്ചിയിലെ യാത്രയാണ് പ്രതിയുമായി പോലീസ് പുനരാവിഷ്കരിച്ചത്. ഇതോടെ പത്മതിരോധാന കേസിലെ ഷാഫിയുമായുള്ള കൊച്ചിയിലെ തെളിവെടുപ്പ് അവസാനഘട്ടത്തിലായി.

കൃത്യമായ കർമപദ്ധതി രൂപീകരിച്ച് നടത്തുന്ന അന്വഷണമാണ് നരബലികേസിൽ പോലീസ് നടത്തുന്നത്. കസ്റ്റഡി കാലാവധി തീരുന്നതിന് മുൻപ് പത്മ തിരോധാന കേസിലെ തെളിവെടുപ്പ് അടക്കമുള്ളവ പൂർത്തീകരിക്കാനാണ് നീക്കം. അതേസമയം അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം കൊണ്ടുവരുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News