എലത്തൂർ ട്രെയിന്‍ ആക്രമണക്കേസ്: എന്‍.ഐ.എ സംഘം കോഴിക്കോടെത്തി
പ്രതിയെ പ്രവേശിപ്പിച്ച മെഡിക്കല്‍ കോളജ് ആശുപത്രിയിലടക്കം എത്തി വിവരങ്ങള്‍ ശേഖരിച്ചു
കോഴിക്കോട്: എലത്തൂർ ട്രെയിന്‍ ആക്രമണക്കേസിന്റ വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍.ഐ.എ സംഘം കോഴിക്കോടെത്തി. പ്രതിയെ പ്രവേശിപ്പിച്ച മെഡിക്കല്‍ കോളജ് ആശുപത്രിയിലടക്കം എത്തി വിവരങ്ങള്‍ ശേഖരിച്ചു.
കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ നാളെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. ആരോഗ്യ നില മെച്ചപ്പെട്ടാൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് പൊലീസ് തീരുമാനം .എ.ഡി.ജി.പി എം.ആർ അജിത് കുമാർ ഫോറൻസിക് മേധാവിയുമായി മെഡിക്കൽ കോളേജിൽ എത്തി കൂടിക്കാഴ്ച്ച നടത്തി.
നാളത്തെ വൈദ്യപരിശോധനയ്ക്ക് ശേഷമേ തുടർ നടപടികൾ ഉണ്ടാകൂ എന്നാണ് വിവരം. ഇപ്പോഴുള്ള ആരോഗ്യനില മെച്ചപ്പെടുകയാണെങ്കിൽ അന്വേഷണസംഘം സെയ്ഫിക്കായി കസ്റ്റഡി അപേക്ഷ നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ തുടരുകയാണ്.
നേരത്തേ നടത്തിയ വൈദ്യപരിശോധനയിൽ ഷാരൂഖിന്റേത് സാരമായ പൊള്ളലല്ലെന്ന് കണ്ടെത്തിയിരുന്നു. ട്രെയിനിന് തീവെച്ചത് ഒറ്റയ്ക്കാണെന്നാണ് പ്രതി ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി. ആക്രമണത്തിന് ശേഷം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മഹാരാഷ്ട്രയിലേക്ക് കടന്നതെന്നും ഷാരൂഖ് പൊലീസിന് മൊഴി നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇയാളെ ചോദ്യം ചെയ്തത്.
Updating