അതിരപ്പിള്ളി വിനോദ സഞ്ചാരികൾക്ക് നേരെ കാട്ടാന ആക്രമണം; കാർ തകർത്തു

ആക്രമണമുണ്ടായത് ആനത്താരിയെന്ന സൂചന ബോർഡ് വച്ച പ്രദേശത്ത്

Update: 2024-11-08 14:31 GMT
Editor : ശരത് പി | By : Web Desk
Advertising

തൃശൂർ: അതിരപ്പിള്ളി വെറ്റിലപ്പാറയിൽ വിനോദ സഞ്ചാരികൾ നേരെ കാട്ടാന അക്രമണം. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം, കോഴിക്കോട് സ്വദേശികളുടെ കാറിനു നേരെയായിരുന്നു ആക്രമണം.

കാറിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വനംവകുപ്പ് ആനത്താരിയെന്ന സൂചന ബോർഡ് വച്ച പ്രദേശത്താണ് ആക്രമണമുണ്ടായത്.

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News